Header Ads

test

കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിനു കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

കാസർഗോഡ്(www.truenewsmalayalam.com 10 Aug 2019):കെ.എസ്.ഇ.ബി. കാസര്‍കോട് സര്‍ക്കിളിനു കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോക്താക്കള്‍ക്ക് 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍  ബന്ധപ്പെടാം.സാധാരണയുള്ള വൈദ്യുതി മുടക്കം ഈ നമ്പറില്‍ അറിയിക്കേണ്ടതില്ല. അതിനായി ടോള്‍ ഫ്രീ നമ്പറായ 1912 ല്‍ വിളിച്ചു കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതം പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന്  കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
വൈദ്യുതി മുടക്കം അറിയിക്കാനായി വിളിക്കേണ്ട ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസ് നമ്പറുകള്‍ -കാസര്‍കോട്- 04994  230739, 9496011502, നെല്ലിക്കുന്ന് -04994 230393,9496011508, കുമ്പള- 04998  213016,9496011504, ഉപ്പള- 04998  240693,9496011526, മഞ്ചേശ്വരം - 04998 - 272400,9496011521, വോര്‍ക്കാടി -04998 - 202900,9496011530, പൈവളിഗെ -04998 207700, 9496012149, ചെര്‍ക്കള- 04994 280239, 9496011491, ബദിയഡുക്ക- 04998 284051, 9496011486, പെര്‍ള- 04994  225622, 9496012461, മുള്ളേരിയ- 04994  260101, 9496011495, ഉദുമ-04997 236243, 9496011512, ചട്ടഞ്ചാല്‍-04994 281041, 9496012282, കുറ്റിക്കോല്‍-04994 205176, 9496011517, സീതാംഗോളി- 04998  246016, 9496018763, കാഞ്ഞങ്ങാട്-04672 204149, 9496011442, ചിത്താരി-04672 267049,9496011437, പടന്നക്കാട് -04672  284149, 9496018356, മാവുങ്കാല്‍- 04672 203149, 9496011447, പെരിയ ബസാര്‍ -04672 234750, 9496012224, രാജപുരം-04672  224049, 9496011452, ബളാംതോട്-04672 228249, 9496012229, നീലേശ്വരം-04672  280260, 9496011463, ചോയ്യങ്കോട്-04672  259260, 9496011575, ഭീമനടി-04672  241389, 9496011457, നല്ലോമ്പുഴ - 04672  221100, 9496011572, പിലിക്കോട്- 04672  260687, 9496011476, തൃക്കരിപ്പൂര്‍- 04672  210292, 9496011481, കയ്യൂര്‍ -04672  230220, 9496011467, പടന്ന-04672  277786, 9496011472.
വൈദ്യൂതി അപകടം ഒഴിവാക്കാന്‍  ജാഗ്രത പാലിക്കണം
വൈദ്യൂതി അപകടം ഒഴിവാക്കാന്‍ ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ  ബി അറിയിച്ചു.
ജീവനക്കാര്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ · വൈദ്യൂതി ലൈന്‍ പൊട്ടിവീണു കിടക്കുന്നതു കണ്ടാല്‍ ഫ്യൂസ് ഊരിയെന്ന് കരുതി യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ജനറേറ്റര്‍, ഇന്‍വേര്‍ട്ടര്‍ വഴിയുളള വൈദ്യൂതി കടന്ന് വരാം. അതിനാല്‍ ലൈന്‍ എര്‍ത്ത് റോഡ് ഉപയോഗിച്ച് ഡിസ്ചാര്‍ജ് ചെയ്ത ശേഷം മാത്രമേ സ്പര്‍ശിക്കുവാന്‍ പാടുളളു.· വൈദ്യൂതി കമ്പികള്‍ പൊട്ടിയതിന്  ഇരുവശവും നില്‍ക്കുന്ന പോസ്റ്റുകളില്‍ കയറും മുന്‍പ് മരച്ചില്ലകളുടെ ഭാരം മൂലം കമ്പികള്‍ പൊട്ടിയതാണെങ്കില്‍ സമീപത്തെ പോസ്സുകളുടെ ചുവടു ഭാഗത്ത് ക്ഷതമേറ്റിട്ടിണ്ടാകാം.  പ്രത്യക്ഷത്തില്‍ കാണണമെന്നില്ല. മണ്ണിനടിയിലുമാകാം. ഇത്തരത്തിലുളള പോസ്സുകളില്‍ കയറും മുന്‍പ് മതിയായ താല്‍ക്കാലിക സ്റ്റേ/ സ്ട്രട്ട ്‌നല്‍കണം. · മഴക്കാലത്ത്  വൈദ്യുത പോസ്റ്റില്‍ കയറുമ്പോള്‍ വഴുവഴുപ്പുണ്ടാകാനും തെന്നി വീഴാനും സാധ്യതയുണ്ട്. പോസ്റ്റിനോട് ചേര്‍ന്ന് ഏണി ചാരുമ്പോള്‍  വെളളം മൂലം മണ്ണ് ഇളകുന്നതിനാല്‍ ഏണിയില്‍ കയറുമ്പോള്‍ ഏണി വീഴാനും സാധ്യതയുണ്ട്. · ഇടി മിന്നല്‍ ഉളളപ്പോള്‍ വൈദ്യൂതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം.  സൂരക്ഷിതമായ സ്ഥാനത്തേക്ക് മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണം. · വൈദ്യൂത അപകടങ്ങള്‍ കണ്ടാല്‍ തൊട്ടടുത്ത ഓഫീസില്‍ അറിയിക്കുകയോ സുരക്ഷാ എമര്‍ജന്‍സി നമ്പര്‍ ആയ 9496061061 വിളിച്ച് അറിയിക്കുകയോ വേണം.
പൊതുജനങ്ങളുടെ  ശ്രദ്ധയ്ക്ക്
· വൈദ്യുതി ലൈന്‍/ സര്‍വീസ് വയര്‍ പൊട്ടി വീണു കിടക്കുന്നതു കണ്ടാല്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിച്ച് ഈ ലൈന്‍/ സര്‍വീസ് വയര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പു വരുത്താതെ അതിനടുത്തേക്ക് പോവുകയോ, സ്പര്‍ശിക്കുകയോ ചെയ്യരുത്.· ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉളളപ്പോള്‍ ടി.വി, കമ്പ്യൂട്ടര്‍, മിക്‌സി, ഫ്രിഡ്ജ്, വാഷിംഗ് മെഷിന്‍, ഇന്‍ഡക്ഷന്‍ ഹീറ്റര്‍, തേപ്പുപെട്ടി തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അതില്‍ നിന്നും ഊരിയിടണം. · വൈദ്യൂതി പോസുകളിലും സ്റ്റേകളിലും കന്നുകാലികളെയോ, അയയോ കെട്ടരുത്. · വൈദ്യൂതി ലൈനുകള്‍ക്ക് സമീപം ലോഹവസ്തുക്കള്‍ ഉപയോഗിച്ചുളള തോട്ടികള്‍/ഏണികള്‍ എന്നിവ ഉപയോഗിക്കരുത്. · കാലവര്‍ഷക്കെടുതി മൂലം വൃക്ഷങ്ങളോ, ശിഖരങ്ങളോ വീണ് കമ്പികള്‍ താഴ്ന്നു കിടക്കുവാനും പോസ്റ്റുകള്‍ ഒടിയുവാനും സാധ്യതയുണ്ട്.  ഇത്തരത്തിലുളള അപകടങ്ങള്‍ , മറ്റു വൈദ്യൂത അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ തൊട്ടടുത്ത കെ.എസ്.ഇ.ബി. ഓഫീസില്‍ അറിയിക്കുകയോ സുരക്ഷാ എമര്‍ജസി നമ്പര്‍ ആയ 9496061061 വിളിച്ച് അറിയിക്കുകയോ വേണം.
· ലൈനിലേക്ക് ചാഞ്ഞുനില്ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിനും വൈദ്യൂതി പുനസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപെട്ടും വൈദ്യൂതി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം.

No comments