JHL

JHL

കന്നഡ സാഹിത്യ സമ്മേളന ഹാളിൽ മുസ്ലിം വിരുദ്ധ പോസ്റ്ററുകളും വികലമാക്കിയ ഇസ്ലാമിക സന്ദേശങ്ങളും;നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നീക്കം ചെയ്ത് അധികൃതർ


മംഗളൂരു (True News, Dec 30,2019): താലൂക്ക് കന്നഡ  സാഹിത്യ സമ്മേളന ഹാളിൽ   ഇസ്ലാം വിരുദ്ധമായതും    ഇസ്ലാമിക ആശയങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ പതിച്ച് സംഘാടകർ. ബണ്ട്വാൾ താലൂക്ക് കന്നഡ സാഹിത്യ സമ്മേളനം നടക്കുന്ന മാണിയിലെ ബാല വികാസ ഇംഗ്ലീഷ് സ്കൂളിൽ സമ്മേളനത്തോടനുബന്ധിച്ച് പ്രധാന ഹാളിലാണ് പോസ്റ്റർ പതിച്ചത്. ഇസ്ലാമിക ആശയങ്ങളെ മോശമായി ചിത്രീകരിക്കുന്നവയാണ് പല പോസ്റ്ററുകളും. നാട്ടുകാരായ എഴുത്തുകാർ  കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടർന്ന് പിന്നീട് സംഘാടകർ ഇത് മാറ്റി.ഇസ്ലാം വിരുദ്ധമായ പോസ്റ്ററുകൾ വെച്ചതിനു പിന്നിൽ മതസ്പർദ്ധ ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കന്നഡ സാഹിത്യ സമിതി പ്രസിഡന്റ് മോഹൻ റാവുവിനോട് ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ ഈ കാര്യങ്ങളൊന്നും തന്റെ ശ്രദ്ധയിൽ ആരും പെടുത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ പിന്നീട ഇത് നീക്കം ചെയ്തതെന്തിനെന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി.
ഇത്തരം പോസ്റ്റർ സമ്മേളന സ്ഥലമായ സ്കൂൾ ഹാളിൽ എത്തിയതിന്റെ ഉത്തരവാദിത്വം സമ്മേളന സംഘടകർക്കാണെന്നും സ്കൂളധികൃതർക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും  ബാലവികാസ സ്കൂൾ മാനേജ്മന്റ് അറിയിച്ചു.

No comments