JHL

JHL

ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണം : എസ്.ഇ.യു

കാഞ്ഞങ്ങാട്(True News 13 December 2019): സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട  8% കുടിശ്ശിക ക്ഷാമബത്ത ഉടന്‍ അനുവദിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ഹൊസ്ദുര്‍ഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് മുന്‍ സര്‍ക്കാര്‍ കൃത്യമായി അനുവദിച്ചിരുന്ന ക്ഷാമബത്ത, രൂക്ഷമായ വിലക്കയറ്റം കാരണം കുടുംബ ബജറ്റ് താളംതെറ്റുന്ന അവസരത്തില്‍ പോലും നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പരിമിതമായ മാസ വരുമാനത്തെ ആശ്രയിച്ചു.ജീവിക്കേണ്ടി വരുന്ന ജീവനക്കാര്‍ക്ക് കൃത്യമായ ക്ഷാമബത്ത പോലും ലഭിക്കാത്തത്  വളരെയേറെ പ്രയാസം സൃഷ്ടിക്കുന്നതായി സമ്മേളനം അഭിപ്രായപ്പെട്ടു.
താലൂക്ക് പ്രസിഡന്റ് സാദിഖ്.എം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി. ജാഫർ ഉദ്‌ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ നങ്ങാരത്ത് മുഖ്യ പ്രഭാഷണം നടത്തി.  ജന. സെക്രട്ടറി ശാക്കിർ .എൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സൈഫുദ്ദീൻ മാടക്കാൽ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്, എസ്.ടി.യു നേതാവ് ജാഫർ മൂവരിക്കുണ്ട്, ജില്ലാ പ്രസിഡന്റ് ടി.എ സലീം, സെക്രട്ടറി അബ്ദുൽ റഹ്മാൻ എ , ട്രഷറർ സിയാദ്.പി ,സിദ്ദീഖ് എ.ജി, റിയാസ് പി പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.കെ.അൻവർ റിട്ടേർണിംഗ്‌ ഓഫീസർ ആയിരുന്നു.
ഭാരവാഹികൾ
പ്രസിഡന്റ്: സാദിഖ് .എം
ജന.സെക്രട്ടറി:മുഹമ്മദ് ശാക്കിർ നങ്ങാരത്ത്
ട്രഷറർ: സൈഫുദ്ദീൻ മാടക്കൽ

വൈസ് പ്രസിഡന്റ്: സിദ്ദീഖ് എ.ജി , ബഷീർ ഫാർമസി , മുരളീധരൻ തച്ചങ്ങാട്

ജോ.സെക്രട്ടറി: ഇക്ബാൽ ടി.കെ , ഹനീഫ, റിയാസ്.പി


No comments