JHL

JHL

ഇശൽ കലാ സാഹിതി - 2019 ഇശൽ പ്രതിഭാ അവാർഡ് ഇബ്രാഹിം മൊഗ്രാലിന്.

കാസറഗോഡ്(True News 19 December 2019): കേരള സാംസ്കാരിക പരിഷത്തിന്റെ   ഇശൽ കലാസാഹിതി- 2019ഇശൽ  പ്രതിഭാ  അവാർഡിന് പ്രമുഖ  മാപ്പിള കലാകാരൻ ഇബ്രാഹിം മൊഗ്രാലിനെ തിരഞ്ഞെടുത്തു.

 കേരളത്തിലെ കലാകാരന്മാരെ ഓരുമിപ്പി  ച്ചുകൊണ്ട് മാനവ സൗഹൃദം ഊട്ടി ഉറപ്പിക്കാൻ ഇബ്രാഹിം നടത്തുന്ന വേറിട്ട പ്രവർത്തനം മുൻനിർത്തിയാണ് അവാർഡിന് പരിഗണിച്ചിരിക്കുന്നത്.

 കേരള കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2020 മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ നയിക്കുന്ന മാനവ സൗഹാർദ സംഗീതയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ  പ്രചരണാർത്ഥം 14 ജില്ലകളിലും ഇതിനകം കേരള കലാ കൂട്ടായ്മ ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. ഇതിൻറെ മുഖ്യ സംഘാടകരിൽ ഒരാൾ കൂടിയാണ് ഇബ്രാഹിം മൊഗ്രാൽ.

 2019 ഡിസംബർ 22ന് രാവിലെ 9 മണിക്ക് മഞ്ചേരി പുല്പറ്റയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഇബ്രാഹിമിന് അവാർഡ് സമ്മാനിക്കും. ചടങ്ങിൽ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ പി അനിൽകുമാർ,പ്രമുഖ മാപ്പിള  സാഹിത്യനിരൂപകൻ ഫൈസൽ എളേറ്റിൽ, ഒ  എം കരുവാരക്കുണ്ട്, ബാപ്പു  വാവാഡ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ശരീഫ് ഉള്ളത്ത്, ജില്ലാ പ്രസിഡണ്ട് മൂസ പാട്ടില്ലത്ത്  എന്നിവർ അറിയിച്ചു.

No comments