JHL

JHL

പൗരത്വ ഭേദഗതി ബിൽ ; ജില്ലയിലെങ്ങും സി.പി.എം പ്രതിഷേധം

കാസർകോട്‌(True News 14 December 2019): മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ ജില്ലയിലെങ്ങും  സിപിഐ എം  നേതൃത്വത്തിൽ നടന്ന പ്രതിഷേധം  ബഹുജനരോഷപ്രകടനമായി മാറി. നിയമംകേരളത്തിൽ നടപ്പാക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പകർന്ന ആത്മ വിശ്വാസത്തിൽ രാഷ്‌ട്രിയ ഭേദമന്യേ  ജനങ്ങൾ സമരത്തിൽ പങ്കാളിയായി.  ഒരോ  സമരകേന്ദ്രവും ആർഎസ്‌എസ്‌ അജണ്ട നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനുള്ള താക്കീതായിമാറി.   ഏരിയതലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ നടന്ന പ്രതിഷേധ മാർച്ചിനും പൊതുയോഗത്തിനും പുറമേ പ്രദേശിക  തലത്തിലും രോഷപ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു.  വിവിധ ബഹുജനസംഘടനകളുടെ നേതൃത്വത്തിൽ ഓഫീസ്‌ പരിസരത്തും തെരുവിലും പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടന്നു. 
സിപിഐ എം കാസർകോട്‌ ഏരിയാകമ്മിറ്റി നേതൃത്വത്തിൽ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച്‌ ഹെഡ്‌പോസ്‌റ്റോഫീസ്‌ പരിസരത്ത്‌ സമാപിച്ചു. പ്രതിഷേധ യോഗം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം ഡോ. വി പി പി മുസ്‌തഫ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാകമ്മിറ്റി അംഗം എം സുമതി അധ്യക്ഷയായി. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു. 
ഉദുമ  ഏരിയാ കമ്മിറ്റി  ഉദുമ പോസ്റ്റോഫീസിലേക്ക്  നടത്തിയ മാർച്ചും ധർണയും  ജില്ലാ സെക്രട്ടറിയേറ്റംഗം  കെ  വി കുഞ്ഞിരാമൻ  ഉദ്ഘാടനം ചെയ്തു. ടി  നാരായണൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി  മണി മോഹൻ, കുന്നൂച്ചി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ  മണികണ്ഠൻ സ്വാഗതം പറഞ്ഞു. പള്ളം കേന്ദ്രീകരിച്ച്   മാർച്ച്‌ ആരംഭിച്ചു. 
കുമ്പള  പോസ്റ്റോഫീസ്‌  ധർണ  ജില്ലാ കമ്മിറ്റിയംഗം  ടി  കെ രാജൻ ഉദ്ഘാടനം ചെയ്തു.  പി ഇബ്രാഹിം അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി സി എ സുബൈർ, പി  രഘുദേവൻ, എം ശങ്കർ റൈ, കരിം ദർബാർകട്ട,  അഹമ്മദ് അലി, സിദിക്ക് റഹ്മാൻ, കെ കെ അബ്ദുള്ള കുഞ്ഞി എന്നിവർ സംസാരിച്ചു. ഡി സുബണ്ണ ആൾവ  സ്വാഗതം പറഞ്ഞു. 
മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയുടെ ഉപ്പള പോസ്റ്റോഫീസ്‌  ധർണ ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി അബ്ദുൾ റസാഖ്‌ ചിപ്പാർ അധ്യക്ഷനായി. കെ ചന്ദ്രഹാസ ഷെട്ടി, സി അരവിന്ദ എന്നിവർ സംസാരിച്ചു. ബി ബൂബ സ്വാഗതം പറഞ്ഞു.
ബേഡകം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കോൽ ബിഎസ്എൻഎൽ  ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാകമ്മിറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. എം  അനന്തൻ അധ്യക്ഷനായി.  കെ പി  രാമചന്ദ്രൻ,  സി  രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി ബാലൻ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി നടത്തിയ  ഹെഡ്‌പോസ്‌റ്റോഫീസ് മാർച്ച്  ജില്ലാ സെക്രട്ടറിയേറ്റ് അംഗം  പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഡി വി അമ്പാടി അധ്യക്ഷനായി. ജില്ലാകമ്മറ്റിയംഗങ്ങളായ പി അപ്പുക്കുട്ടൻ, വി വി രമേശൻ എന്നിവർ സംസാരിച്ചു. എരിയാസെക്രട്ടറി കെ രാജ‌്മോഹൻ സ്വാഗതം പറഞ്ഞു.
നീലേശ്വരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കോൺവെന്റ് ജംങ്ങ്ഷനിൽ നിന്നും മാർച്ച് ആരംഭിച്ചു.ബില്ലിന്റെ കോപ്പി കത്തിച്ചാണ് പ്രതിഷേധിച്ചത്.സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കരുവക്കാൽ ദാമോദരൻ അധ്യക്ഷനായി.എം രാജൻ, പാറക്കോൽ രാജൻ, ടി വി ശാന്ത എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി കെ രവി സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂർ ഏരിയകമ്മിറ്റി നേതൃത്വത്തിൽ  പോസ്റ്റഫീസിലേക്ക് നടത്തിയ  മാർച്ചും ധർണ്ണയും ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു. എം വി കോമൻ നമ്പ്യാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ടി വി ഗോവിന്ദൻ സംസാരിച്ചു. ഏരിയ സെക്രട്ടറി ഇ കുത്തിരാമൻ സ്വാഗതം പറഞ്ഞു.
ചെറുവത്തൂർ ഏരിയ കമ്മിറ്റി  നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചു ധർണയും  ജില്ല സെക്രട്ടറിയേറ്റംഗം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ കണ്ണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ സുധാകരൻ സ്വാഗതം പറഞ്ഞു.
എളേരി ഏരിയാ കമ്മറ്റി ഭീമനടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ടി പി തമ്പാൻ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗങ്ങളായ പി ആർ ചാക്കോ, കെ പി വത്സലൻ എന്നിവർ സംസാരിച്ചു. എ അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു.
പനത്തടി ഏരിയ പോസ്റ്റ് ഓഫിസ് പിക്കറ്റിങ്ങ് ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി കോരൻ അധ്യക്ഷനായി. യു തമ്പാൻ നായർ, ഷാലു മാത്യു എന്നിവർ സംസാരിച്ചു. ഒക്ലാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു.
കാറഡുക്ക ഏരിയാ കമ്മിറ്റി ബോവിക്കാനം പോസ്റ്റ് ഓഫീസിലേക്ക്  നടത്തിയ  മാർച്ച്  ജില്ലാകമ്മിറ്റിയംഗം സിജിമാത്യു ഉദ്ഘാടനം ചെയ്തു. പി ബാലകൃഷ്ണൻ അധ്യക്ഷനായി. കെ ശങ്കരൻ, സി കെ കുമാരൻ, എ പി  ഉഷ, ബി എം  പ്രദീപ് എന്നിവർ സംസാരിച്ചു. എം മാധവൻ സ്വാഗതം പറഞ്ഞു.

No comments