JHL

JHL

മംഗളൂരുവിൽ ജനജീവിതം സാധാരണ നിലയിലേക്ക്; പോലീസ് നടപടികൾ വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലേക്കെത്തിക്കുമെന്ന് ചെറുകിട കച്ചവടക്കാർ



മംഗളൂരു(True News, Dec 23,2019) :കർഫ്യൂ പിൻവലിച്ച മംഗളൂരുവിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. എങ്കിലും ജനങ്ങളിൽ ഭത്തെത്തി ഒഴിഞ്ഞിട്ടില്ല.പൗരത്വ്‌ നിയമത്തിനെതിരായ പ്രതിഷേധത്തെ ആരൊക്കൊയെ കരുതിക്കൂട്ടി അക്രമത്തിലേക്കെത്തിച്ചെന്നാണ് നാട്ടുകാർ കരുതുന്നത്. അതേ കൈകൾ തന്നെ ജില്ലയിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കിയേക്കുമെന്ന ഭയവും നഗരത്തിലെ വ്യാപാരികൾ പങ്കുവെക്കുന്നു. പോലീസ് നടപടി ഏകപക്ഷീയമായിരുന്നെന്നാണ് നഗരത്തിലെ വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി കച്ചവടക്കാർക്ക് വൻ നഷ്ടമാണ് സംഭവിച്ചത്. നഗരത്തിൽ ബിസിനസ് മേഖല സജീവമാകാൻ ഇനിയും ആഴ്ചകളെടുക്കുമെന്ന് കരുതുന്നവരാണ് ഇതിൽ ഭൂരിപക്ഷവും. സ്വതവേ കച്ചവടം മാന്ദ്യത്തിലായിരിക്കുമ്പോഴാണ് നഗരം കടുത്ത പോലീസ് നടപടികൾക്ക് സാക്ഷിയാകുന്നത്. പല കച്ചവടക്കാരും നേരത്തെ തന്നെ നഷ്ടത്തിന്റെ വക്കിലെത്തിയിരുന്നു. ഭീതിയിലായ ജനങ്ങൾ കർഫ്യൂ പിൻവലിച്ചാലും സന്ധ്യയോടെ നഗരത്തിൽ നിന്നും പിൻവലിയുന്ന അവസ്ഥയാകും ഉണ്ടാവുക. സമാധാനം ഉറപ്പുവരുത്താനായില്ലെങ്കിൽ പുറത്തു നിന്നും നഗരത്തിലെത്തുന്നവരുടെ എണ്ണത്തിലും ഇടിവുണ്ടാകും മംഗളൂരു നഗരത്തിൽ വ്യാപാരികൾ കടുത്ത പ്രതിസന്ധിയെയായിരിക്കും നേരിടേണ്ടിവരികയെന്നാണ് വ്യാപാരികൾ പറയുന്നത്. പോലീസ് ഭീതി പരത്തുന്നതിനു പകരം എല്ലാ വിഭാഗം ജനങ്ങളുടെയും ജനങ്ങളുടെ വിശ്വാസം നേടി  സമാധാനാന്തരീക്ഷം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത് 

No comments