JHL

JHL

കുമ്പളയിൽ പാമ്പ് കടിയേറ്റു യുവതി മരിച്ചു

കുമ്പള (True News, Dec24,2019) |: പാമ്പ് കടിയേറ്റ് യുവതി മരിച്ചു. കുമ്പള പേരാൽകണ്ണൂർ കാമന വയലിലെ ഉമേശന്റെ മകൾ ഊർമ്മിള(20)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീടിനു പുറത്തെ വിറകു പുരയിൽ വെള്ളം ചൂടാക്കുന്നതിന്ടെ പാമ്പുകടിയേൽക്കുകയായിരുന്നു. ഉടനെ കളത്തൂരിലെ ആയുർവേദാശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായി. തുടർന്ന് കുമ്പള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും  മരണപ്പെടുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഊർമ്മിള അവിവാഹിതയാണ്.ലീലയാണ് അമ്മ.

No comments