സ്നേഹപൂർവ്വം മലബാർ വോയ്സ് പുരസ്കാരം സമർപ്പിച്ചു
ഉപ്പള(True News, Dec 13,2019): റവന്യു ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ മികവ് പുലർത്തിയ ഉപ്പള പാറക്കട്ടെ എജെഐ യുപി സ്കൂളിലെ സമീൽ മഹ്‌സൂൻ (ഖുർആൻ പാരായണം) ഇദ്ദീൻ ഫൈസൽ (അറബിക് ഗദ്യവായന) അലീമത്ത് അംന (അറബിക് പ്രസംഗം) എന്നീ വിദ്യാർത്ഥികൾക്കാണ് സ്നേഹപൂർവ്വം മലബാർ വോയ്സ് വാട്സാപ്പ് ഗ്രൂപ്പ് പ്രഥമ പുരസ്ക്കാരം സമർപ്പിച്ചത്.
ഉച്ചക്ക് രണ്ട് മണിക്ക് എജെഐ സ്കൂളിൽ വെച്ച് നടന്ന പുരസ്‌കാര ചടങ്ങിൽ മലബാർ വോയ്‌സ് പ്രതിനിധികൾ അറബിക്ക് അദ്ധ്യാപകൻ മൊഗ്രാൽ മുഹമ്മദ് കുഞ്ഞി മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരരിച്ചു.
മലബാർ വോയ്‌സ് പ്രതിനിധികളായ ഇസ്മായിൽ ആരിക്കാടി, സാദിഖ് മുളിയട്ക്ക, മൂസ അട്ക്ക, അഷ്‌റഫ് ആരിക്കാടി, ഫാറൂക്ക്, പി റ്റി എ പ്രസിഡന്റും കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ കെ ആരിഫ്, അസിസ്റ്റന്റ് മാനേജർ ഹമീദ് കോസ്മോസ്, സീനിയർ അസിറ്റന്റ് ശ്രീദിവ്യ ടീച്ചർ, എന്നിവർ പ്രസംഗിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പുരസ്‌ക്കാര ചടങ്ങിൽ സന്നിഹിതരായി. രതീഷ് ബാബു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്വാഗതവും ബെന്നി മാസ്റ്റർ നന്ദിയും പറഞ്ഞു
Post a Comment