ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ കുട്ടികളുടെ നാടകത്തില്‍ ബാബ്‌റിമസ്ജിദ് തകര്‍ത്ത സംഭവം ; സ്‌കൂള്‍ ഉടമസ്ഥനടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
മംഗളൂരു(True News 18 December 2019) :മംഗളൂരു കല്ലടുക്കയിൽ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ കുട്ടികളുടെ നാടകത്തില്‍ ബാബ്‌റിമസ്ജിദ് തകര്‍ത്ത സംഭവം പുനരാവിഷ്‌കരിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ ഉടമസ്ഥനടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂള്‍ ഉടമ കല്ലടുക്ക പ്രഭാകര്‍ ഭട്ട്, ഭരണ സമിതിയംഗങ്ങളായ നാരായണ്‍ സോയോജി, വസന്ത് മാധവ്, ചിന്നപ്പ കോട്ടിയാന്‍ എന്നിവര്‍ക്കെതിരെയാണ് ബണ്ട്വാള്‍ പൊലീസ് കേസെടുത്തത്. ബണ്ട്വാളിലെ അബൂബക്കര്‍ സിദ്ദിഖിന്റെ പാരതിയിലാണ് കേസ്. കല്ലടുക്കയിലെ ശ്രീരാമ വിദ്യാ കേന്ദ്രയുടെ വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂളില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ നാടകത്തിലാണ് ബാബറിമസ്ജിദ് തകര്‍ത്ത സംഭവം പുനരാവിഷ്‌ക്കരിച്ചത്. പരിപാടിയില്‍ അതിഥിയായി എത്തിയ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി ട്വിറ്ററില്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മനപൂര്‍വ്വം മതസ്പര്‍ധയുണ്ടാക്കാനും മറ്റു മതങ്ങളെ അവഹേളിക്കാനും ശ്രമിച്ചതിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Post a Comment