JHL

JHL

പതിനേഴുകാരിയെ വശീകരിച്ചു തട്ടിക്കൊണ്ടുപോയ ഉപ്പള സ്വദേശിയായ വിദ്യാർത്ഥി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു (True News, Dec 13, 2019): പതിനേഴുകാരിയെ വശീകരിച്ചു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉപ്പള സ്വദേശിയായ കോളേജ് വിദ്യാർത്ഥി  മംഗളൂരുവിൽ അറസ്റ്റിലായി. മംഗളൂരുവിലെ  കോളേജിൽ പഠിക്കുന്ന ഉപ്പള സ്വാദേശി മല്ലേഷ്(19) ആണ് ഉത്തര  കർണാടക സ്വദേശിയായ  പെൺകുട്ടിയുമായി പരിചയത്തിലായി തുടർന്ന് ഇയാൾ കുട്ടിയെ കൂടെ പോകാൻ നിർബന്ധിക്കുകയായിരുന്നു. നിർബന്ധത്തിനു വഴങ്ങി കുട്ടി ഇയാളുടെ കൂടെ പോകുകയും ചെയ്തു വിവരമറിഞ്ഞ കുട്ടിയുടെ പിതാവ് മംഗളൂരു ഉർവ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. സംഭവം അന്വേഷിച്ച പോലീസ് ഇവരുടെ പശ്ചാത്തലം അറിയുകയും വിവരങ്ങൾ  മനസ്സിലാക്കുകയും ചെയ്തു. അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു മനസ്സിലാക്കുകയും ചെയ്തു.
തുടർന്ന് പ്രക്ഷിതാവിന്റെ പരാതിയിൽ ഇയാൾക്കെതിരെ പോക്‌സോ വകുപ്പും തട്ടിക്കൊണ്ടുപോകാലടക്കമുള്ള ഐ പി സി  യിലെ മറ്റു വകുപ്പുകളും ചേർത്ത് കേസ് റെജിസ്ട്രർ ചെയ്യുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.


No comments