JHL

JHL

ചെമ്മനാട് ട്രാൻസ്‌പോർട്ട് ബസിനെ വെട്ടിക്കാൻ ശ്രമിച്ച കാർ ഓട്ടോ റിക്ഷയിൽ ഇടിച്ച് ഓട്ടോ റിക്ഷ പാടത്തേക്ക് മറിഞ്ഞു

കാസര്‍കോട്(True News 11 December 2019): കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ചു. ഇതേ തുടര്‍ന്ന് ഓട്ടോറിക്ഷ വയലിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഓട്ടോയാത്രക്കാരായ നേപ്പാളി യുവതികളും കാര്‍ ഡ്രൈവറുമടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെ ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തു നിന്നും ഉദുമ ബേവൂരിയിലെ സ്റ്റാര്‍ ഹോട്ടലിലേക്ക് പോകുകയായിരുന്ന രണ്ടു യുവതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് മേല്‍പ്പറമ്പ് ഭാഗത്തേക്ക് തന്നെ പോകുകയായിരുന്ന ആള്‍ട്ടോ കാറിടിച്ചത്. പരിക്കേറ്റ ഒരു യുവതിയെ കാസര്‍കോട് കിംസ് ആസ്പത്രിയിലും ഓട്ടോഡ്രൈവറെയും മറ്റൊരു യുവതിയെയും കാര്‍ ഡ്രൈവറെയും കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി.
മേല്‍പ്പറമ്പ് ഭാഗത്തു നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്നു കെ.എസ്.ആര്‍.ടി. സി ബസില്‍ ഇടിക്കാതിരിക്കാനാണ് കാര്‍ ബ്രേക്കിട്ടത്. പിന്നാലെ വരികയായിരുന്നു ഓട്ടോറിക്ഷ. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നേപ്പാളിയുവതികള്‍ സ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരാണ്.


No comments