JHL

JHL

കഴുകൻമാർക്ക് കാവലിരിക്കുന്ന ഭരണകൂടത്തിനെതിരെ വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് കാസറഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.

കാസറഗോഡ് (True News 9 December 2019): കഴുകൻമാർക്ക് കാവലിരിക്കുന്ന ഭരണകൂടത്തിനെതിരെ
വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് കാസറഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.സംഗമം വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് സഫിയ ഷമീർ ഉത്ഘാടനം നിർവഹിച്ചു.സംസ്ഥാന സമിതി അംഗം സാഹിദഇല്യാസ് മുഖ്യ പ്രഭാഷണം നടത്തി. ഭാരത നാടിനെ ബലാൽസംഗ തലസ്ഥാനമാക്കി മാറ്റിയ മോദി യോഗിക്കെതിരെ ശക്തമായ രീതിയിൽ പ്രതിഷേധിച്ചു. സ്വാതന്ത്ര്യത്തോടെ നിർഭയരായി നമുക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നും അവർ ഉറച്ച സ്വരത്തിൽ പറഞ്ഞു. വൈസ് പ്രസിഡണ്ട് മറിയംമൊയ്തു, രജ്ഞിനി, സഹീറ അബ്ദുൽ ലത്തീഫ് ,സൈനബ മോൾ എന്നിവർ സംസാരിച്ചു. സീനത്ത്,സഫ, അസ്മ അബ്ബാസ്,ഹമീദ,സഫിയ, സുബൈദകൈന്താർ, നഫീസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ധീഖ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം നാസില നന്ദിയും പറഞ്ഞു.

No comments