JHL

JHL

എൻ ആർ സി, സി എ എ കരിനിയമങ്ങൾക്കെതിരെ ആരിക്കാടി പൗരസമിതിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ സംഗമം തിങ്കളാഴ്ച


കുമ്പള(True News, Dec28,2019): എൻ ആർ സി, സി എ എ കരിനിയമങ്ങൾക്കെതിരെ ആരിക്കാടി പൗരസമിതിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച പ്രതിഷേധ സംഗമം  സംഘടിപ്പിക്കും.  വൈകുന്നേരം നാലു മണി മുതൽ രാത്രി പത്തു മണി വരെയാണ് സംഗമം. 
കൂക്കാൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 
രാമ കാർലെ അധ്യക്ഷത വഹിക്കും. കെ എൽ പുണ്ടരികാക്ഷ, സി പി ഭവാനൻ, സുധാകര മാസ്റ്റർ, അഡ്വക്കറ്റ് സുരേഷ് ബാബു, അജിത് കുമാർ ആസാദ്, അംബുജാക്ഷൻ, അജിത് റായ്, മഞ്ജുനാഥ ആൾവ, പൃഥ്വിരാജ്, അഡ്വക്കറ്റ് ഉദയകുമാർ, ജെ.പി നാരായണമംഗലം, ലക്ഷ്മണ പ്രഭു കുമ്പള, ഗോപി കുതിരക്കൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

No comments