JHL

JHL

ഉഡുപ്പി അഷ്ടമഠത്തിലെ പേജാവർ മഠ മേധാവി വിശ്വേശതീർഥ സ്വാമികൾ അന്തരിച്ചു



മംഗളൂരു (True  News, Dec 29,2019): ഉഡുപ്പി അഷ്ടമഠത്തിലെ  പേജാവർ മഠത്തിന്‍റെ മേധാവി വിശ്വേശ തീർഥ സ്വാമികൾ  അന്തരിച്ചു. 88 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഡിസംബർ 20നാണ് വിശ്വേശ തീർഥ സ്വാമിയെ കെ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വാമിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.  ഇന്ന് രാവിലെ ഏഴരയോടെ  അദ്ദേഹത്തെ പേജാവർ മഠത്തിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ പത്തുമണിയോടെ അദ്ദേഹം സമാധിയടയുകയായിരുന്നു.വിശ്വേശ തീർഥ സ്വാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ന് വൈകിട്ടോടെയാണ്  ബെംഗളൂരുവിലാണ് അന്ത്യ കർമങ്ങൾ നടക്കുക. 
നേരത്തെ സ്വാമിജിയുടെ ബൗധിക ശരീരം ഉഡുപ്പി ശ്രീ കൃഷ്ണ മഠത്തിലെ മാധവ സരോവറിൽ സ്നാനം നടത്തി. തുടർന്ന് തികഞ്ഞ പോലീസ് സംരക്ഷണത്തിൽ ബൗധിക ശരീരം പ്രത്യേക ഹെലികോപ്റ്ററിൽ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. നാല് മാണി മുതൽ നാഷണൽ ഗ്രൗണ്ടിൽ പൊതു ദർശനത്തിനു വെക്കും. തുടർന്ന് അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം ബംഗളൂരു ബ്രിന്ദാവനിൽ അന്ത്യകർമങ്ങൾ നടക്കും.മുഖ്യമന്ത്രി യെദിയൂരപ്പയടക്കം  നിരവധി നേതാക്കൾ സ്വാമിജിയുടെ നിര്യാണത്തിൽ അനുശോചിച്ചു. 

No comments