JHL

JHL

നായമ്മാർമൂലയിൽ ബൈക്കപകടം :യുവാവ് മരിച്ചു

കാസറഗോഡ് (True News, Dec7,2019) : ദേശീയപാതയിൽ നായമ്മാർമൂലയിൽ ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ ചെർക്കള ബേർക്ക സ്വദേശി ഷമ്മാസ്(20) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷമ്മസിനെ ഉടൻ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബേർക്കയിലെ  സാറയുടെയും പരേതനായ  ഉമ്മർ ദമ്പതികളുടെ  മകനാണ് ഷമ്മാസ്.മംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് ഷമ്മാസ്.ഷിബിലി,ഷിഫാന എന്നിവർ സഹോദരങ്ങളാണ് 



No comments