JHL

JHL

കഅബ തകർത്തു രാമക്ഷേത്രം പണിയണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം: കുന്താപുരം സ്വദേശി സൗദിയിൽ അറസ്റ്റിൽ


മംഗളൂരു(True News, Dec22, 2019): കഅബ തകർത്തു രാമക്ഷേത്രം പണിയണമെന്ന് ഫേസ് ബുക്ക് അക്കൗണ്ടിൽ   പോസ്റ്റിട്ട   കുന്താപുരം സ്വദേശിയായ പ്രവാസിയെ ദമാം പോലീസ് അറസ്റ്റ് ചെയ്തു. ദമാമിൽ ഒരു കർട്ടൻ ഫാക്ടറിയിൽ എയർ കണ്ടിഷണർ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന കർണാടക കുന്താപുരം സ്വദേശി ഹരീഷ് ബങ്കരെയാണ് ദമാം പോലീസിന്റെ കസ്റ്റഡിയിലായത്.ഇരുപത്തി ഒന്നാം തീയതി ശനിയാഴ്ചയാണ് ഇയാൾ പോസ്റ്റ് ഷെയർ ചെയ്യുന്നത്. ഇതിന് സോഷ്യൽ മീഡിയയിൽ നല്ല പ്രചാരണം ലഭിക്കുകയും അഞ്ഞൂറോളം പേര് ലൈക് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ ജോലി ചെയ്യുന്ന കമ്പനിയായ ഗൾഫ് കാർട്ടൻ ഫാക്ടറി എൽ എൽ സി യുടെ ശ്രദ്ധയിൽപ്പെടുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. പരാതി നൽകി അരമണിക്കൂറിനകം ദമ്മാം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.മതവികാരത്തെ വ്രണപ്പെടുത്തുകയും അപകർത്തികരമായ തരത്തിൽ പോസിറ്റിടുകയും ചെയ്ത സംഭവം ഒരു മിനിറ്റുപോലും ക്ഷമിക്കാൻ പറ്റാത്തതാണെന്നും അതിനാൽ ഇദ്ദേഹത്തെ ഉടനടി കമ്പനിയുടെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായും കമ്പനി മാനേജിങ് ഡിറക്ടർ മെസ്ഹരി എ എം അൽ ജാബിർ പത്രക്കുറിപ്പിൽ പറഞ്ഞു. 
പിന്നീട് ഇയാൾ മാപ്പപേക്ഷിച്ചു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സൗദിയിൽ മതത്തെ അവഹേളിക്കുന്നത് ചുരുങ്ങിയത് ഇരുപത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.അതീവ  ഗൗരവമുള്ള വകുപ്പുകൾ ചുമത്തിയാൽ ശിക്ഷ കൂടുതൽ കടുത്തതാവാനും മതി.


നേരത്തെ ലുലു ഗ്രൂപ്പിലെ ജോലിക്കാരനായ മലയാളി യുവാവിനെ  പ്രകോപനപരമായ ഫേസ് ബുക്ക് പോസ്റ്റിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.

No comments