JHL

JHL

രാജ്യദ്രോഹം:പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ.



ഇസ്ലാമബാദ്(True News, Dec 17,2019): പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.. 2007 ല്‍ നവാസ് ഷെരീഫിനെ അട്ടിമറിച്ച് ഭരണം  പിടിച്ചെടുത്തതിന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി വിധിച്ചിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി നല്‍കിയിരുന്നത്. 2016 മുതല്‍ മുഷറഫ് ദുബായിലാണുള്ളത്. ഇപ്പോള്‍ അദ്ദേഹം അവിടെ ചികിത്സയില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിവിധിച്ചത്. 1999 മുതല്‍ 2008 വരെയാണ് മുഷ്‌റഫ് പ്രസിഡന്റായിരുന്നത്‌. 2007ല്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായ ബന്ധപ്പെട്ടാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കാലത്തായിരുന്നു ഇത്. 

No comments