JHL

JHL

പൗരത്വ ഭേദഗതി ബിൽ; വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തി

കുമ്പള (True News 19 December 2019): എൻ ആർ സി. പൗരത്വ ഭേതഗതി നിയമത്തിനെതിരായി സംയുക്ത സമരസമിതി നടത്തിയ ഹർത്താലിൽ പ്രകടനം നടത്തിയ വുമൺസ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദിനേയും സംസ്ഥാന സമിതിയംഗം സാജിതയുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട സമര പോരാളികൾക്ക് അഭിവാദ്യമർപ്പിച്ച്  വിമൻ  ജസ്റ്റിസ് മൂവ്മെൻറ്  കുമ്പള ടൗണിൽ പ്രകടനം നടത്തി. സംസ്ഥാന സമിതിയംഗം സാഹിദ ഇല്ല്യാസ്, ജില്ലാ സെക് രട്ടറി ഫൗസിയ സിദ്ദിഖ്, ജില്ലാ ജോയിസ് സെക്രട്ടറി സൈനബാ മോൾ, ജില്ലാ സമിതിയംഗം സഹീറ  അബ്ദുൽ ലത്തീഫ് സക്കീന അക്ബർ എന്നിവർ നേതൃത്വം നൽകി

No comments