JHL

JHL

എസ്.ജെ.എം. മദ്രസ കലോത്സവം: പുത്തിഗെ റേഞ്ച് വിജയികൾ

കാസർകോട്(True News, Dec27,2019): സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം.) ജില്ലാ മദ്രസ കലോത്സവത്തിൽ 254 പോയിന്റ് നേടി പുത്തിഗെ റേഞ്ചിന് കിരീടം. 169 പോയിന്റ് നേടി ദേളി, 145 145 പോയിന്റ് നേടി കാസർകോട് എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. പരപ്പ റേഞ്ചിലെ റിയാസ് അഹമ്മദ് കലാപ്രതിഭ, മഞ്ചേശ്വരം റേഞ്ചിലെ സുബൈർ,   പുത്തിഗെ റേഞ്ചിലെ മുഹമ്മദ് സുഹൈൽ എന്നിവർ സർഗപ്രതിഭയായും തിരഞ്ഞടുക്കപ്പെട്ടു. സമാപനം എം.സി.ഖമറുദീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എസ്.ജെ.എം.ജില്ലാ പ്രസിഡന്റ്  അഷ്റഫ് സഅദി അധ്യക്ഷനായിരുന്നു. മുനീറുൽ അഹ്ദൽ തങ്ങൾ, എൻ.അബൂബക്കർ, മുഹമ്മദ് ഹാജി ബഷീർ, സി.ബി.അബൂബക്കർ, അബ്ദുൾറഹീം, അബ്ദുള്ള പുതിയപുര, ഫാറൂഖ് കൊട്ടക്കാർ തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു. ജമാലുദീൻ സഖാഫി, അബ്ദുൾറസാഖ് സഖാഫി, ഇല്യാസ് കൊറ്റുമ്പ, അബ്ദുൾഹമീദ് മൗലവി, അഷ്റഫ് സഖാഫി, ഇബ്രാഹിം സഅദി, ഇബ്രാഹിംകുട്ടി സഅദി, അബ്ദുൾഖാദർ സഅദി, ഹനീഫ് കാമിൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. 

No comments