JHL

JHL

സ്ത്രീ സുരക്ഷയും നിയമവും; ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മൊഗ്രാൽ(True News 14 December 2019): മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം കുമ്പള ഏരിയ സ്ത്രീകൾക്കുള്ള നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മൊഗ്രാൽ ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടന്ന പരിപാടി 
കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ഫാത്തിമ അബ്ദുല്ലക്കുഞ്ഞി
 ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം കുമ്പള ഏരിയ പ്രസിഡന്റ് സക്കീന അക്ബർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അയിശ തസ്നീം സഫ് വാൻ നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി.  ഇന്ത്യൻ നാഷണൽ കോൺഗ്ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് പൊന്നമ്മ ടീച്ചർ, അവയ്ക്ക് ജോ.സെക്രട്ടറി ആന്റ് പ്രോഗ്രാം കോഒർഡിനെറ്റർ റജുല ശംസുദ്ദീൻ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സാഹിദ ഇല്യാസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സഹീറ ലത്തീഫ് പ്രാർത്ഥന നടത്തി.
 നദീറ കെ.പി. സ്വാഗതവും സൈനബ മോൾ നന്ദിയും പറഞ്ഞു.
കേരള സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബദിയടുക്ക സ്വദേശി ഫിദ ഫാത്തിമയെ മെമന്റോ നൽകി ആദരിച്ചു.

No comments