JHL

JHL

റോഡിൽ മത്സ്യവിൽപന നടത്തിയ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു.


കുമ്പള(True News. Dec28,2019): റോഡിൽ മത്സ്യവിൽപന നടത്തിയ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. കുമ്പള മാർക്കറ്റിലെ മത്സ്യവിൽപനക്കാരായ ആരിക്കാടി കടവത്തെ മുനീർ (29), ബഷീർ (32) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കമ്പള ടൗണിലെത്തിയ എ എസ് ഐ രത്നാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റോഡിൽ മീൻ നിരത്തി വച്ച് കച്ചവടം ചെയ്യുകയായിരുന്ന ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു

No comments