JHL

JHL

മഞ്ചേശ്വരത്ത് കുളത്തില്‍ വീണ് യുവാവ് മരിച്ചു


ഹൊസങ്കടി :(True News, Dec 10 ,2019):  മഞ്ചേശ്വരത്ത് കുളത്തില്‍ വീണ് യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്‍ - കല്യാണി ദമ്പതികളുടെ ഏക മകന്‍ ദാമോദരന്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം

പജങ്കാറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ  കൂലി വേല ചെയ്യുന്നതിനിടെ    കുളത്തില്‍  കാല്‍വഴുതി വീഴുകയായിരുന്ന . കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കൂലിപ്പണിക്കാരനാണ് ദാമോദരന്‍.



No comments