JHL

JHL

പോക്‌സോ : കാസറഗോഡ് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് പത്തുവർഷം തടവ്;മംഗളൂരുവിൽ അയൽക്കാരിയെ പീഡിപ്പിച്ച യുവാവിന് അഞ്ചു വർഷം





കാസറഗോഡ്കു /മംഗളൂരു : (True News, Dec10, 2019):കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ കാസര്ഗോഡും മംഗളൂരുവിലുമായി രണ്ടുപേരെ കോടതി ശിക്ഷിച്ചു.കാസർഗോഡ്ഏഴു വയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 15,000 രൂപ പിഴയും. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിര്‍ റോഡിലെ രവീന്ദ്രനെന്ന സ്വാമിയപ്പയാണ് (63) കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചത്. 2016 മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പിഎസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഹൊസ്ദുര്‍ഗ് സിഐ യു പ്രേമനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്

മംഗളൂരുവിൽ അയൽക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മംഗളൂരു ബൈക്കമ്പാടിയിലെ അതീഖുറഹ്മാൻ ലഷ്കർ(28) എന്ന എന്ന യുവാവിനെയാണ് മംഗളൂരു അഡിഷണൽ ഡിസ്‌ട്രിക് ആൻഡ് സെഷൻസ് കോടതി - രണ്ട് -അഞ്ചുവർഷം തടവിന് ശിക്ഷിച്ചത് മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത് പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. പ്രതി ലൈംഗിഗതിക്രമം നടത്തിയതിന് തെളിവുള്ളതിനാൽ ശിക്ഷ വിധിക്കുകയാണെന്നു പോക്‌സോ കോടതി പറഞ്ഞു

No comments