JHL

JHL

വിട്‍ളയിൽ ബൈക്കപകടം: ഉപ്പള ബായാർ സ്വദേശിയായ യുവാവ് മരിച്ചു; മറ്റൊരാൾക്ക് ഗുരുതരം


വിട്ള(True News, Dec 22, 2019):വിട്ടലക്കു സമീപം മുഗളിയിലുണ്ടായ വാഹനാപകടത്തിൽ ഉപ്പള ബായാർ സ്വദേശിയായ യുവാവ് മരിച്ചു. സഹയാത്രികനും ഇയാളുടെ സുഹൃത്തുമായ മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. ഞായറാഴ്ച രാവിലെ ഉപ്പള വിട്ട്ള  അന്തർസംസ്ഥാന പാതയിലാണ് സംഭവം. ബായാറിലെ അബ്ദുള്ളയുടെ സുഹ്റയുടെയും  മകൻ അൻവർ (24) ആണ് മരിച്ചത്. സുഹൃത്തായ നവാബിന്റെ കൂടെ വിട്ടലയിൽ ഒരു ചടങ്ങിന് പോകുകയായിരുന്നു അൻവറും സുഹൃത്തായ നവാബും. മുകുളിയിലെത്തിയപ്പോൾ ഇവരുടെ ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ഇടിയിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അൻവർ വഴി  മദ്ധ്യേ മരണപ്പെടുകയായിരുന്നു നവാബ്  ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ ചികിത്സായിലാണ് 

No comments