JHL

JHL

എസ് ഇ യു സ്ഥാപക ദിനം ആചരിച്ചു


കാസറഗോഡ് (True News, Dec29,2019): സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ  സ്ഥപകദിനാചരണത്തിന്റെ ഭാഗമായി വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. കാസറഗോഡ് താലൂക്ക് ഓഫീസ് പരിസരത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.കെ അൻവർ  PWD ഓഫീസ് പരിസരത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ് എന്നിവർ പതാക ഉയർത്തി.  ഹൊസ്ദുർഗിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് : നാസർ നങ്ങാരത്ത് , മഞ്ചേശ്വരത്ത് ജില്ലാ ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട എന്നിവരും പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിലായി ജില്ലാ പ്രസിഡന്റ് : ടി.എ സലീം , ട്രഷറർ സിയാദ്.പി , നൗഫൽ നെക്രാജെ , എ.എ മുഹമ്മദ് കുഞ്ഞി , ശിഹാബ് ആന്തൂർ , ഷെബിൻ ഫാരിസ് , അഷ്‌റഫ് കല്ലിങ്കാൽ , ബി.മൊയ്‌തീൻ കുഞ്ഞി , ഇഖ്‌ബാൽ ടി.കെ , ജാഫർ കോർട്ട് , ഹസൈനാർ ഹിദായത്ത് നഗർ , അഷ്‌റഫ് ചെർക്കള , സർഫ്രാസ് നവീദ് ,അനസ് ചെമനാട് സംബന്ധിച്ചു.

No comments