JHL

JHL

കളത്തൂരിൽ ക്ഷീര കർഷകൻ കടന്നൽ കുത്തേറ്റു മരിച്ചു

 

കുമ്പള (True News, Dec31,2019): ക്ഷീര കർഷകൻ  കടന്നൽ കുത്തേറ്റു മരിച്ചു. കളത്തൂരിലെ   സിക്കണ്ണ  വൈദ്യർ എന്നശങ്കർ റൈ  (65)  യാണ് മരിച്ചത്.  ചൊവ്വാഴ്ച രാവിലെ കളത്തൂരിലെ വീട്ടിൽ നിന്നും കിദൂരിലെ ക്ഷീര കേന്ദ്രത്തിൽ പാൽ അളന്നു തിരിച്ചു വരുന്ന സമയത്ത്  വഴിവക്കിലെ കടന്നൽ കൂട്ടിൽ നിന്നും കടന്നലുകൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. തലയിലും മുതുകിലും കടന്നാൽ കടിയേറ്റ് അവശനായ ഇദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാർ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു ബാലനും ഇതേ സ്ഥലത്തു വെച്ച് കടന്നാൽ കുത്തേറ്റിരുന്നെങ്കിലും പരുക്ക് സരമുള്ളതല്ലാത്തതിനാൽ പ്രഥമ ശുശ്രൂഷ നൽകി തിരിച്ചയച്ചു 

No comments