Header Ads

test

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി കാസറഗോട്ടും കുമ്പളയിലും ഉപ്പളയിലും സംയുക്ത ജമാഅത്ത് റാലികൾ


കുമ്പള / ഉപ്പള/ കാസര്‍കോട്: (True News, Dec 27,2019):  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി കാസറഗോട്ടും കുമ്പളയിലും ഉപ്പളയിലും  സംയുക്ത ജമാഅത്ത് റാലികൾ നടന്നു.
കുമ്പളയിൽ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. തുടർന്ന് പൊതുയോഗവും ഉണ്ടായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരിക സാമൂഹ്യ പ്രവർത്തകരും സംയുക്ത ജമാഅത്ത് നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു. പൊതുയോഗത്തിൽ സംയുക്ത ജമാത്ത് പ്രെസിഡന്റ് ഐ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹാദി തങ്ങൾ സ്വാഗതം പറഞ്ഞു. ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. എം സി ഖമറുദ്ദിൻ എം എൽ എ ,സി പി എം ഏരിയ സെക്രട്ടറി സി ഇ സുബൈർ, സി പി ഐ നേതാവ് നാരായണൻ,കൊണ്ഗ്രെസ്സ് നേതാക്കളായ മഞ്ജുനാഥ ആൽവ, ലക്ഷ്മൺ പ്രഭു, വെൽഫെയർ പാർട്ടി നേതാക്കളായ അമ്പുഞ്ഞി തലക്ലായി,കെ. രാമകൃഷ്ണൻ, ലത്തീഫ് കുമ്പള, പിഡിപി നേതാവ് എസ് എം ബഷീർ, മുനീർ അഹ്ദൽ തങ്ങൾ , ഷമീം തങ്ങൾ  തുടങ്ങിയവർ പ്രസംഗിച്ചു.കാസര്‍കോട് നഗരത്തിൽ  സംയുക്ത ജമാഅത്തിന്റെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് കാസര്‍കോട് നഗരത്തെ ഇളക്കി മറിച്ചുകൊണ്ട് റാലി നടന്നത്. പതിനായിരങ്ങള്‍ അണിനിരന്നറാലി പൗരത്വനിയമവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനുള്ള ശക്തമായ താക്കീതായി മാറി. കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ കീഴിലുള്ള നൂറോളം ജമാഅത്തുകളില്‍ നിന്നും പരമാവധി ആളുകള്‍ റാലിയില്‍ പങ്കെടുത്തു.

കാസര്‍കോട് നുള്ളിപ്പാടിയില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. പുതിയ ബസ് സ്റ്റാന്റ് വഴി ഹെഡ്‌പോസ്റ്റ് ഓഫീസില്‍ നിന്നും കെ.പി.ആര്‍ റാവു റോഡ്, താലൂക്ക് ഓഫീസ് വഴി എം.ജി റോഡില്‍ പ്രവേശിച്ച് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലായിരുന്നു റാലിയുടെ സമാപനം. സമീപകാലത്തൊന്നും ഇത്രയും വലിയ പ്രതിഷേധപ്രകടനത്തിന് കാസര്‍കോട് സാക്ഷ്യം വഹിച്ചിട്ടില്ല. ക്രമസമാധാനപ്രശ്‌നമുണ്ടാകാത്ത വിധം തികഞ്ഞ അച്ചടക്കത്തോടെയാണ് പ്രകടനം നടന്നത്. ഇത്ര വലിയ പ്രകടനമായിട്ടും വാഹനഗതാഗതത്തിന് തടസമാകാത്ത വിധത്തിലാണ് സമരത്തെ ക്രമീകരിച്ചത്. സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല, ട്രഷറര്‍ എന്‍.എ അബൂബക്കര്‍ ഹാജി, ഭാരവാഹികളായ കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, കെ.ബി. മുഹമ്മദ്ക്കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്ട്‌ള, എ. അബ്ദുര്‍ റഹ്്മാന്‍, ഹാജി പൂന അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ കരിം കോളിയാട്, സി.എച്ച് മുഹമ്മദ്ക്കുഞ്ഞി ചായിന്റടി, പി.എം. മുനീര്‍ ഹാജി, അബ്ദുല്‍ മജീദ് ബാഖവി, അഷ്‌റഫ് ബദിയടുക്ക നേതൃത്വം നല്‍കി.

മുനിസിപ്പല്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും ഒരു വിഭാഗത്തെ ഇന്ത്യയുടെ മണ്ണില്‍ നിന്ന് ആട്ടിയോടിക്കാനുള്ള ശ്രമം നടക്കില്ലെന്നും ഖാസി പറഞ്ഞു. 300ലേറെ മതങ്ങളും അതിലേറെ ഭാഷയും ഇന്ത്യയിലുണ്ട്. അതില്‍ ഒരു ഭാഷ പ്രചരിപ്പിക്കുന്നതും ഒരു മതക്കാരെ മാറ്റി നിര്‍ത്തുന്നതും ശരിയല്ല. ജനാധിപത്യ രാജ്യത്ത് എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യമായ അവകാശത്തോടെ ജീവിക്കാനുള്ള അവസരം ഭരണ കര്‍ത്താക്കള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ഖാസി പറഞ്ഞു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ടി.ഇ.അബ്ദുല്ല സ്വാഗതം പറഞ്ഞു. യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ മുസ്ലിയാര്‍, കെ.എം. അബ്ദുല്‍ മജീദ് ബാഖവി, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, ബി.എസ്. അബുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അതീഖ് റഹ്മാന്‍ ഫൈസി, അബ്ദുല്‍ റസാഖ് അബ്‌റാര്‍, മിസാജ് സുല്ലമി വാരം, അഹമ്മദ് ഹസ്സന്‍ റസൂഖി, വി. രാജന്‍, അബ്രഹാം തോണക്കര, മുഹമ്മദ് വടക്കെകര, അസീസ് കടപ്പുറം, സി.എച്ച്. കുഞ്ഞമ്പു, എന്‍.യു. അബ്ദുല്‍ സലാം, എ.അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ബദിയടുക്ക പ്രസംഗിച്ചു.
ഉപ്പളയിലും മഞ്ചേശ്വരത്തും പൗരത്വ ബില്ലിനും ദേശീയ ജനസംഘ്യ രെജിസ്റ്ററിനുമെതിരെ സമരപരിപാടികൾ സംഘടിപ്പിച്ചു.

No comments