JHL

JHL

"പെരുമാറിയത് ക്രിമിനലുകളോടെന്ന പോലെ " കർണാടക പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിതരായ മാധ്യമപ്രവർത്തകർക്ക് പറയാനുള്ളത്



കാസറഗോഡ് (True News 21 December 2019): പൊലീസ്​ പെരുമാറിയത്​ കൊടും കുറ്റവാളികളോടെന്ന പോലെ’ മംഗളൂരുവിൽ പൊലീസ്​ കസ്​റ്റഡിയിലെടുത്ത മീഡിയവൺ റിപ്പോർട്ടർ ഷബീർ ഒമർ സംഭവം വിശദീകരിക്കുന്നു
മം​ഗ​ളൂ​രു​വി​ലെ പ്ര​തി​ഷേ​ധ​ക്കാ​രും പൊ​ലീ​സും ത​മ്മി​ലു​ള്ള സം​ഘ​ര്‍ഷം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ന്‍ രാ​വി​ലെ 8.30നാ​ണ്​ അ​വി​ടെ എ​ത്തി​യ​ത്. പൊ​ലീ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ച ഹൈ​ലാ​ന്‍ഡ് ആ​ശു​പ​ത്രി​യി​ല്‍ പു​ല​ര്‍ച്ച ത​ന്നെ ഞാ​ന​ട​ക്ക​മു​ള്ള മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രെ​ത്തി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ നി​ന്നും പ്ര​തി​ഷേ​ധ​ത്തി‍​െൻറ​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​ലീ​സ് ന​ട​പ​ടി​യു​ടെ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന്​ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ത്തി​ച്ച ആ​ശു​പ​ത്രി​യി​ലെ​ത്തി. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളു​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണം അ​വി​ടെ​വെ​ച്ച്​ എ​ടു​ത്തു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് പൊ​ലീ​സ് ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. 

റി​പ്പോ​ര്‍ട്ടി​ങ്​ പൊ​ലീ​സ് ത​ട​സ്സ​പ്പെ​ടു​ത്തി. പി​ന്നീ​ട് പൊ​ലീ​സ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്​ ഞാ​ന്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റി. അ​വി​ടെ വ​ന്നാ​ണ് പൊ​ലീ​സ് എ​ന്നെ​യും കാ​മ​റാ​മാ​നാ​യും ഡ്രൈ​വ​റെ​യും കു​റ്റ​വാ​ളി​ക​ളെ​ന്ന ക​ണ​ക്കെ ബ​ലം പ്ര​യോ​ഗി​ച്ച് പൊ​ലീ​സ് വാ​നി​ല്‍ ക​യ​റ്റി​യ​ത്. ഇ​വി​ടെ​യും പൊ​ലീ​സി‍​െൻറ ഭാ​ഗ​ത്തു​നി​ന്ന് മോ​ശം അ​നു​ഭ​വ​മാ​ണ്​ നേ​രി​ടേ​ണ്ടി വ​ന്ന​ത്. സീ​റ്റി​ലി​രി​ക്കാ​ന്‍ സ​മ്മ​തി​ക്കാ​തെ നി​ര്‍ബ​ന്ധി​ച്ച് സീ​റ്റു​ക​ള്‍ക്കി​ട​യി​ല്‍ നി​ല​ത്തി​രു​ത്തി. എ​ണീ​റ്റ് നി​ല്‍ക്ക​രു​തെ​ന്നും ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി. സൗ​ത്ത് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഒ​മ്പ​ത്​ മ​ണി​യോ​ടെ എ​ത്തി​ച്ചു. ഇ​വി​ടെ മ​ണി​ക്കൂ​റു​ക​ൾ ഇ​രു​ത്തി. എ​ന്താ​ണ് കു​റ്റ​മെ​ന്നോ എ​പ്പോ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നോ പൊ​ലീ​സ് പ​റ​ഞ്ഞി​ല്ല.   ഇ​തി​നി​ടെ ഇ​ൻ​റ​ലി​ജ​ന്‍സ് ബ്യൂ​റോ​യി​ല്‍ നി​ന്നാ​ണെ​ന്നു​പ​റ​ഞ്ഞ് ഒ​രാ​ള്‍ വ​ന്ന് ആ​ധാ​ര്‍ കാ​ര്‍ഡു​ള്‍പ്പെ​ടെ​യു​ള്ള​വ വാ​ങ്ങി ഫോ​ട്ടോ​യെ​ടു​ത്തു. ചി​ല അ​സു​ഖ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു. നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍ ആ​രു​ടെ​യെ​ങ്കി​ലും കൈ​യി​ല്‍ നി​ന്ന് ആ​യു​ധം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്കം ചോ​ദി​ച്ചു. ഹി​ന്ദി​യി​ലാ​ണ് ആ​ശ​യ​വി​നി​മ​യം. ആ​ധാ​ര്‍ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തെ​ന്തി​ന് എ​ന്ന ചോ​ദ്യ​ത്തി​ന് മീ​ഡി​യ​വ​ണ്‍ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലെ​യും ആ​ധാ​റി​ലെ​യും പേ​ര് വി​വ​ര​ങ്ങ​ള്‍ ഒ​ത്തു​നോ​ക്കാ​നാ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ല്‍കി​യ​ത്. എ​ന്നാ​ല്‍, മീ​ഡി​യ​വ​ണ്‍ ഐ.​ഡി നോ​ക്കാ​ന്‍ പോ​ലും പൊ​ലീ​സ് ത​യാ​റാ​യി​ല്ല.  പി​ന്നീ​ടും മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട അ​നി​ശ്ചി​ത​ത്വം. 12 മ​ണി​യോ​ടെ മ​റ്റ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ കൂ​ടി സൗ​ത്ത് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ഞ​ങ്ങ​ൾ വെ​ള്ളം​ചോ​ദി​ച്ചെ​ങ്കി​ലും ത​ന്നി​ല്ല. കൊ​ടും​കു​റ്റ​വാ​ളി​ക​ളെ കൊ​ണ്ടു​വ​ന്ന​തു​പോ​ലെ ആ​യി​രു​ന്നു ​സ​മീ​പ​നം. ആ​രു​മാ​യും ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ൺ പോ​ലു​മി​ല്ല. എ​ല്ലാം പൊ​ലീ​സ്​ പി​ടി​ച്ചു​വെ​ച്ചു. മൂ​ന്ന​ര​യോ​ടെ വി​ട്ട​യ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഒടുവിൽ അതിർത്തി കടത്തിവിടുകയായിരുന്നു. എ​ങ്കി​ലും മീ​ഡി​യ​വ​ണി​​െൻറ വാ​ഹ​നം വി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ൾ ക​ർ​ണാ​ട​ക​ത്തി​ൽ വ​രേ​ണ്ട​തി​ല്ല എ​ന്നാ​ണ്​ അ​ന്തി​മ​മാ​യ ശാ​സ​ന.

കാസർകോട്: ക്രിമിനലുകളോടെന്ന പൊലെയാണ് കർണാടക പൊലീസ്  പെരുമാറിയതെന്ന് കസ്റ്റഡിയിലായിരുന്നു മാധ്യമപ്രവർത്തകർ. ഇത്രയും മണിക്കൂറുകൾ കസ്റ്റഡിയിൽ വച്ചിട്ടും ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്നും വാനിനകത്ത് വച്ച് പരസ്‍പരം സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും ക്യാമറമാൻ പ്രതീഷ് കപ്പോത്തും റിപ്പോർട്ടർ മുജീബ് റഹ്മാനും കേരളത്തിലെത്തിയ ശേഷം പ്രതികരിച്ചു. 
കർണാടക പൊലീസിന്‍റെ കസ്റ്റഡിയിൽ ആയിരുന്ന ഞങ്ങളുടെ റിപ്പോർട്ടർ മുജീബ് റഹ്മാനും പ്രതീഷ് കപ്പോത്തിനും പറയാനുള്ളത്.
മുജീബ് : രാവിലെ എട്ടരവരെ ആശുപത്രിക്ക് മുന്നിൽ വച്ച് റിപ്പോർട്ട് ചെയ്യുന്നതിന് യാതൊരു വിധ തടസങ്ങളുമുണ്ടായിരുന്നില്ല. കമ്മീഷണർ വന്നപ്പോൾ അവിടെ നിന്ന് മാറുവാൻ ആവശ്യപ്പെട്ടു. തുടർന്ന് ആശുപത്രിക്ക് പുറത്തെത്തിയപ്പോഴാണ് കമ്മീഷണർ തന്നെയെത്തി അക്രഡിറ്റേഷൻ കാർഡ് ചോദിച്ചത്. അത് കാണിച്ചപ്പോൾ ഇത് കേരളത്തിന്‍റെ കാർഡാണെന്നും അത് വെരിഫൈചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു. അത് വരെ വാനിനകത്ത് ഇരിക്കണമെന്ന് പറഞ്ഞാണ് വാഹനത്തിനകത്തേക്ക് കയറ്റിയത്. എന്നാൽ വാഹനത്തിനകത്തേക്ക് കയറിയ ശേഷം മൊബൈൽ ഫോണുകളും ക്യാമറയുമെല്ലാം പിടിച്ച് വയ്ക്കുകയും പരസ്പരം സംസാരിക്കുന്നത് ഉൾപ്പെടെ വിലക്കുകയും ചെയ്തു. 
പ്രതീഷ് കപ്പോത്ത്: ക്രിമിനലുകളോടെന്ന പോലെയാണ് പൊലീസുകാർ പെരുമാറിയത്. ഏഴു മണിക്കൂറിലധികം കസ്റ്റഡിയിൽ വച്ചിട്ടും ഭക്ഷണമോ വെള്ളമോ നൽകിയില്ല. കർണാടക പൊലീസ് പിടികൂടിയ പ്രതികളെ കേരളത്തിന് കൈമാറാൻ കൊണ്ട് വരുന്നത് പൊലെയാണ് ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്. ഫോൺ പല തവണ അടിക്കുന്നുണ്ടായിരുന്നെങ്കിലും അത് നൽകുവാൻ പൊലീസ് കൂട്ടാക്കിയില്ല, ആരാണ് വിളിക്കുന്നതെന്ന് നോക്കുവാനും അനുവദിച്ചില്ല.


No comments