JHL

JHL

അഞ്ചു കിലോ കഞ്ചാവുമായി പിടിയിലായ യുവാവിനെ അഞ്ചുവർഷം കഠിനതടവിനു ശിക്ഷിച്ചു



കാസറഗോഡ്(True News, Dec 22,2019):  അഞ്ചു കിലോ കഞ്ചാവുമായി പിടിയിലായായ കേസിൽ  പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവിനും  ഒരു ലക്ഷം പിഴയ്ക്കും   കോടതി ശിക്ഷിച്ചു.കാസര്‍കോട് അഡീഷണല്‍ കോടതി(രണ്ട്) ജഡ്ജി രാജന്‍ തട്ടില്‍ ആണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പുത്തിഗെ എകെജി നഗറിലെ ഫൈസല്‍ എന്ന ടയര്‍ ഫൈസലിനെ(32) ആണ് കോടതി ശിക്ഷിച്ചത്. 

2015 നവംബര്‍ 29ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സീതാംഗോളിയില്‍ നിന്നും അന്നത്തെ ബദിയടുക്ക എസ്‌ഐ ആയിരുന്ന എ സന്തോഷ്‌കുമാറാണ് വാഹനപരിശോധനയ്ക്കിടെ കെഎല്‍14 എന്‍7919 നമ്പര്‍ മാരുതി കാറില്‍ കടത്തുകയായിരുന്ന 4.830 കിലോ കഞ്ചാവ് പിടികൂടിയത്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്. നാലാം പ്രതി അബ്ദുള്‍ അസീസിനെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനുവേണ്ടി എം അബ്ദുല്‍ സത്താര്‍ ഹാജരായി.

No comments