JHL

JHL

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം , ആർട്സ് വിഭാഗം ഒലിവ് ബംബ്രാണയുടെ മികവിൽ കുമ്പള പഞ്ചായത് ജേതാക്കൾ ആയി

കുമ്പള (True News 9 December 2019): ചെർക്കള ഗവർമെന്റ് ഹൈ സ്കൂളിൽ വെച്ച് നടന്ന കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആർട്സ് ഇനത്തിൽ 209 പോയിന്റിന്റെ പിൻബലത്തിൽ കുമ്പള പഞ്ചായത് ജേതാക്കൾ ആയി , ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ് ബംബ്രാണയുടെ പ്രതിഭകൾ ആണ് കുമ്പള പഞ്ചായത്തിന് വേണ്ടി മത്സരിച്ചത് , 160 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായ ചെമ്മനാട് പഞ്ചായത്തിനെ ബഹു ദൂരം പിന്നിലാക്കിയാണ് ഒലിവിന്റെ പ്രതിഭകൾ വിജയക്കൊടി പാറിച്ചത് , 132 പോയിന്റുമായി മൊഗ്രാൽ പുത്തുർ ഗ്രാമ പഞ്ചായത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി . ജില്ലാ തല മത്സരങ്ങൾ ഡിസംബർ മാസം അവസാന വാരം നടക്കും , വിജയികളെ കുമ്പള പഞ്ചായത്ത് കമ്മിറ്റിയും ഒലിവ് ജി സി സി സി കമ്മിറ്റിയും അനുമോദിച്ചു .

No comments