JHL

JHL

കാസറഗോഡിന് നവ്യാനുഭവമായി ഇരുപത് ദിവസം നീണ്ടുനിൽക്കുന്ന 'മേഘമൽഹാർ' വ്യാഴാഴ്ച തുടക്കമാവും



കാസര്‍കോട്(True News 11 December 2019):ജില്ലയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഫുഡ് ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റുമായി  ‘മേഘമല്‍ഹാര്‍’ വ്യാഴാഴ്ച തുടക്കം കുറിക്കും . പരിപാടി 20 ദിവസം നീണ്ടു നില്‍ക്കും. കലാപരിപാടികള്‍ കാണുന്നതിനൊപ്പം നാടന്‍, കേരള, ഉത്തരേന്ത്യന്‍, അറേബ്യന്‍ ഭക്ഷണ രുചികള്‍ അറിയാനും കഴിക്കാനുമുള്ള സൗകര്യമാണ് മേഘമല്‍ഹാറിന്റെ പ്രത്യേകതയെന്ന് സംഘാടകരായ ഈവനിംഗ് കഫേ കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നുള്ളിപ്പാടി ഹുബാഷിക സ്റ്റേഡിയത്തില്‍ 12ന് വൈകിട്ട് 6 മണിക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. പരിപാടിയില്‍ കേരളത്തിലെ പ്രശസ്ത പിന്നണി ഗായകര്‍ പാടുന്നു. 12ന് സിദ്ധാര്‍ത്ഥ് മേനോന്‍ ലൈവ്, 13ന് ഇര്‍ഫാന്‍ എറോത്തും ജാവേദ് അസ്ലമും സംഘവും ഒരുക്കുന്ന മെഹ്ഫില്‍ ഇസമാ, 14ന് സൂരജ് സന്തോഷ്, 15ന് സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും ഒരുക്കുന്ന സൂഫിയാനാ കലാം, 16ന് സിതാരാ കൃഷ്ണകുമാര്‍ പ്രൊജക്ട് മലബാറിക്കസ് ബാന്‍ഡുമായി എത്തുന്നു. 17ന് കരിന്തലക്കൂട്ടത്തിന്റെ നാടന്‍ പാട്ടുകളും നൃത്തവും 18ന് സിനോവ് രാജും അബിന്‍ സാഗറും നൈലോണ്‍ സ്ട്രിങ് ബാന്‍ഡുമായി പാടും. 19ന് ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകളുമായി ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന പരിപാടിയില്‍ രവിശങ്കറും പി.വി. പ്രീതയും ഗാനങ്ങള്‍ ആലപിക്കും. 20ന് മിഥുന്‍ ജയരാജ് പാടുന്നു. 21ന് അരുണ്‍ അലാട്ട്, 22ന് ആലപ്പുഴ ഇപ്റ്റ ഒരുക്കുന്ന നാട്ടരങ്ങ്, 23ന് കണ്ണൂര്‍ ഷരീഫും സജ്‌ലി സലീമും മാപ്പിളപ്പാട്ടുകള്‍ ആലപിക്കും. 24ന് കെ.എസ്. ഹരിശങ്കര്‍ പ്രഗതി ബാന്‍ഡുമായി എത്തുന്നു. 25ന് റാസാ ബീഗം ഗസല്‍, 26ന് മിഹ്‌റിബാന്‍ അറേബ്യന്‍ ടര്‍ക്കിഷ് സംഗീതം, 27ന് രാസ്യജനി നൃത്തം, 28ന് ജോബ് കുര്യന്‍ ലൈവ്, 29ന് പദ്മകുമാര്‍ അവതരിപ്പിക്കുന്ന സ്മൃതിസന്ധ്യ ഗസല്‍, 30ന് ഫൈസല്‍ റാസിയും ശിഖയും പാടുന്നു. 31ന് പുതുവത്സര രാത്രിയില്‍ പ്രശസ്ത ഗായികയും ആക്ടിവിസ്റ്റുമായ രശ്മി സതീഷ് ട്രിപ്പിന്‍ രെസ ബാന്‍ഡുമായി എത്തും. പുതുവത്സരാഘോഷത്തോടെയാണ് സമാപനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

No comments