JHL

JHL

ശുചി മുറിയിലെ ക്യാമറ ; യുവാവിനെ അറസ്റ്റ് ചെയ്തു

കാസർകോട്(True News 14 December 2019): ഹോട്ടലിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ച കേസിൽ ആലംപാടി എർമാളം ഹൗസിലെ സമീറി(26)നെ എസ്ഐ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു. കാസർകോട് പഴയ ബസ് സ്റ്റാൻഡിനടുത്തെ ഹോട്ടലിലെ സ്ത്രീകളുടെ ശുചിമുറിയിൽ നിന്നാണ് മൊബൈൽ ക്യാമറ ഓൺ ചെയ്ത് നിലയിൽ കണ്ടെത്തിയത്.   ശുചിമുറിയിലെത്തിയ ചില സ്ത്രീകളാണ് മൊബൈൽ ക്യാമറ കണ്ടത്. ഉടൻ തന്നെ ഹോട്ടൽ അധികൃതരെ വിവരം അറിയിച്ചു. അതിനിടെ സമീർ ഹോട്ടലിലെത്തി മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. തന്റെ മൊബൈൽ ഫോണും വണ്ടിയുടെ താക്കോലും ശുചിമുറിയിൽ മറന്നുപോയെന്നാണ് സമീർ ഹോട്ടലധികൃതരോട് വെളിപ്പെടുത്തിയത്. എന്നാൽ സംഭവം പൊലീസിൽ അറിയിച്ചതോടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments