JHL

JHL

ചെങ്കളയില്‍ വീട്ടില്‍ നിന്നും കാണാതായ ഐ ടി ഐ വിദ്യാര്‍ത്ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍കോട്‌(True News 18 December 2019): വീട്ടില്‍ നിന്നും കാണാതായ ഐ ടി ഐ വിദ്യാര്‍ത്ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചെങ്കള ഇന്ദിരാനഗര്‍ എസ്‌ സി കോളനിയിലെ മാധവ- യശോദ ദമ്പതികളുടെ മകന്‍ എം ഗുരുപ്രസാദി(19)നെയാണ്‌ ചന്ദ്രഗിരി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
വിദ്യാനഗര്‍ ഐ ടി ഐ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഗുരുപ്രസാദ്‌ ഐ ടി ഐ ഹോസ്റ്റലിലാണ്‌ താമസിച്ചു വരുന്നത്‌. കഴിഞ്ഞ ശനിയാഴ്‌ച വീട്ടിലേക്ക്‌ വന്ന ഗുരുപ്രസാദിനെ വൈകീട്ടോടെ കാണാതായെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌. ഇതുസംബന്ധിച്ച്‌ അമ്മ യശോദ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ ഇന്നലെ വൈകിട്ട്‌ ചന്ദ്രഗിരിപുഴയില്‍ മൃതദേഹം കണ്ടെത്തിയത്‌.
ഗുരുപ്രസാദിനെ കാണാതാവുന്നതിന്‌ മുമ്പ്‌ ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട ഒരു സുഹൃത്ത്‌ വീട്ടിലെത്തിയിരുന്നുവെന്നും ഈ സുഹൃത്ത്‌ തിരിച്ചു പോയതിന്‌ പിന്നാലെയാണ്‌ വീട്ടില്‍ നിന്നിറങ്ങിയ ഗുരുപ്രസാദിനെയും കാണാതായതെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌.
രഘുരാമ, സുനിത, ആരതി, ഭാരതി എന്നിവര്‍ സഹോദരങ്ങളാണ്‌.

No comments