JHL

JHL

ദേശിയ പൗരത്വ ഭേദഗതി ബിൽ ; മംഗളൂരുവിൽ വിപുലമായ സമര സംഗമം നടത്തുന്നു

മംഗളൂരു(True News 18 December  2019): പൗരത്വഭേദഗതി ബില്‍ നടപ്പാക്കുന്നതിനെതിരെ മംഗളൂരുവില്‍ നിരവധി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. ഡിസംബർ 28 ന് മംഗളൂരുവിൽ വിവിധ കക്ഷികളെ പങ്കെടുപ്പിച്ച് വിപുലമായ സമര സംഗമം നടത്താനാണ് തീരുമാനം. മുസ്ലിം സെൻട്രൽ കമ്മിറ്റി ചെയർമാൻ മുഹമ്മദ് മസൂദിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സംഗമം നടത്താൻ തീരുമാനിച്ചത്. 
 മുൻ മന്ത്രി യു.ടി.ഖാദർ , ഹാജി ഇബ്രാഹിം കോടിജൽ, ഹനീഫ് ഹാജി ബന്ദർ, മുൻ മേയർ കെ.അഷ്‌റഫ്, കെ.ആം.ശരീഫ്, റാഫിഉദ്ദീൻ കുദ്രോളി, സി.എച്ച്. മുഹമ്മദ് ഹാജി, ഭാഷ സാഹിബ് കുന്ദാപുര, അഹ്മദ് ബാവ, അലി ഹസ്സൻ, ഡി.എം അസ്‌ലം, ടി.എസ.അബ്ദുല്ല, മുസ്തഫ കേമ്പി, അതാഉല്ല ജോക്കട്ടെ , ഹനീഫ് ഖാൻ കോഡാജെ, സിദ്ദീഖ് തലപ്പാടി, ശരീഫ് കുളൂർ തുടങ്ങിയ നേതാക്കന്മാർ സംബന്ധിച്ചു. 

അതെ സമയം ഡിസംബര്‍ 16ന് സി.എഫ്.ഐ അംഗങ്ങള്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങാതെ പ്രതിഷേധം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മംഗളൂരുവില്‍ സമാനമായ പ്രതിഷേധത്തിനുള്ള സാധ്യതകള്‍ ഉള്ളതിനാല്‍ മുന്‍കരുതല്‍ നടപടിയായി ഡിസംബര്‍ 18 രാത്രി 9 മണി മുതല്‍ ഡിസംബര്‍ 20 അര്‍ദ്ധരാത്രി വരെ മംഗളൂരു സിറ്റി പൊലീസ് പരിധിയില്‍ 144 വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ ഡോ. ഹര്‍ഷ ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
സെക്ഷന്‍ 144 നിലവില്‍ വരുന്നതോടെ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരിടത്ത് ഒത്തുകൂടുന്നതും സമാധാനത്തിന്‌വിഘാതം സൃഷ്ടിക്കുന്ന ആയുധങ്ങളും പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുകയാണ്


No comments