JHL

JHL

മഞ്ചേശ്വരത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു കാസറഗോഡ് കുഡ്‌ലു സ്വദേശികളായ രണ്ടുപേർ മരിച്ചു




മഞ്ചേശ്വരം (True News, Dec 15, 2019): ബസും ബൈക്കും കൂട്ടയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്കു ദാരുണാന്ത്യം. ഞായറാഴ്ച വൈകീട്ടോടെയാണ് അപകടം. കർണാടക കെ എസ് ആർ ടി സിയുടെ ബസും ഇവർ സഞ്ചരിച്ച ബൈക്കും മഞ്ചേശ്വരം ഗ്യരാജിന് സമീപം കൂട്ടിയിടിക്കുകയായിരുന്നു. . കാസറഗോഡ് കുഡ്‌ലു രാംദാസ് നഗറിലെ സുനിൽ(22) ജഗദിഷ്(21) എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. മറ്റൊരാളെ  ഉടൻ തന്നെ നാട്ടുകാർ  മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മധ്യേ മരണപ്പെട്ടു.
മൃതദേഹങ്ങൾ  കാസറഗോഡ് ജനറൽ  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടു.
മഞ്ചേശ്വരത്ത് നിന്നും കാസര്ഗോട്ടേക്കു പോകുകയായിരുന്നു സുനിലും സുഹൃത്തായ ജഗതീഷും. മഞ്ചേശ്വരം ഗാരേജിന് സമീപമെത്തിയപ്പോൾ എതിരെ വന്ന കർണാടക കെ എസ്  ആർ ടി സി ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

രാംദാസ് നഗറിലെ കുശലിന്റെയും ഉഷയുടെയും മകനാണ് സുനിൽ. പെയിന്റിംഗ് തൊഴിലാളിയാണ്. ശിവാനന്ദന്റേയും ശാന്തയുടെയും മകനാണ് ജഗദിഷ്. ഇയാൾ കാസറഗോഡ് പുതിയ ബസ്റ്റാന്റിനടുത്ത്  മൊബൈൽ ടെക്നിഷ്യനായി ജോലിചെയ്തുവരികയായിരുന്നു.കുടുംബത്തിലെ ഏക ആണ്‍തരിയായ ജഗദീഷിന് ഗിരിജ, മഞ്ജു, ജ്യോതി എന്നീ സഹോദരിമാരുണ്ട് രണ്ടുപേരും അവിവാഹിതരാണ്  .

No comments