JHL

JHL

കാറിൽ അബോധാവസ്ഥയിലായ യുവതി;തടയാൻ ശ്രമിച്ച നാട്ടുകാരെ വെട്ടിച്ചു കാർ ഓടിച്ചു പോയി; നാട്ടുകാർ പിന്തുടർന്നപ്പോൾ യുവാവ് കാർ നിർത്തി ഓടി രക്ഷപ്പെട്ടു



മംഗളൂരു (True News, Dec13, 2019): ഓടുന്ന കാറിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ കണ്ട നാട്ടുകാർ കാർ പിന്തുടർന്നപ്പോൾ വേഗത്തിൽ കാറോടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ കുറച്ച ദൂരം മുന്നോട്ട് പോയി. തുടർന്ന്  ആരും പിന്തുടരുന്നില്ലെന്നു കരുതി റോഡരികിൽ കാർ നിർത്തി.എന്നാൽ നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്ന്  ജനങ്ങൾ കാർ വളഞ്ഞു.യുവാവായ ഡ്രൈവർ നാട്ടുകാരിൽ നിന്നും കുതറി ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസെത്തി അന്വേഷണം ആരംഭിച്ചു.

മംഗളൂരു നഗരത്തിൽ വെള്ളിയാഴ്ച രാവിലെ  കുളായിയിലാണ് സംഭവം. വെളുത്ത ഹ്യുണ്ടായി കാറിലാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ വഴിവക്കിലുണ്ടായിരുന്ന ചിലർക്ക് കാറിനകത്തു സ്ത്രീ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. ദുരൂഹത തോന്നിയതിനാൽ ചിലർ കാറിനെ പിന്തുടരുകയായിരുന്നു. സുറത്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിശദവിവരങ്ങൾ ലഭ്യമല്ല

No comments