JHL

JHL

കടം നൽകിയ പണം തിരിച്ചു ചോദിച്ചതിനെ തുടർന്ന് കലഹം; ക്രിസ്തുമസ് പിറ്റേന്ന് മധ്യവയസ്‌കൻ സഹോദരന്റെ അടിയേറ്റു മരിച്ചു



ബണ്ട്വാൾ (True News, Dec 26,2019): ക്രിസ്തുമസ് പിറ്റേന്ന് സഹോദരന്റെ അടിയേറ്റു  മധ്യവയസ്കന് ദാരുണാന്ത്യം. കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിനെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത് ബണ്ട്വാൾ മേൽക്കാറിൽ വ്യാഴാഴ്ചയാണ്  സംഭവം. മുയ്യ എന്ന ലിയോ ലോബൊ(50)യാണ് സഹോദരൻ കില്ലേ എന്ന സിറിൽ ലോബോയുടെ അടിയേറ്റു മരിച്ചത് ഇരുവരും ഒരേ വീട്ടിലായിരുന്നു താമസിച്ചുവന്നിരുന്നത്.
ക്രിസ്തുമസ് പിറ്റേ ദിവസം രാവിലെ  സിറിൽ  ലോബോ താൻ നേരത്തെ സഹോദരനായ ലിയോക്ക്  നൽകിയ ഒന്നര ലക്ഷം രൂപ തിരിച്ചു ചോദിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇരുവരും വിറകു കൊള്ളിയെടുത്തു അടികൂടാൻ തുടങ്ങി. ഇതിനിടെയിൽ അടിയേറ്റ ലിയോ കുഴഞ്ഞു വീഴുകയുമായിരുന്നു. ഇയാൾ സംഭവ സ്ഥലത്തുതന്നെ മരണപെട്ടു.
മദ്യപിച്ചാൽ കടം കൊടുത്ത പണത്തിന്റെ പേരിൽ ഇവർ കലഹിക്കുക പതിവായിരുന്നെന്നു അയൽവാസികൾ പറഞ്ഞു. 

No comments