JHL

JHL

ജാർഖണ്ഡിൽ ബിജെപി മുഖ്യമന്ത്രിയും തോറ്റു ; ജെഎംഎം കോൺഗ്രസ് സഖ്യത്തിന് വൻ മുന്നേറ്റം;ഹേമന്ത് സോറൻ പുതിയ മുഖ്യമന്ത്രിയാകും



ന്യൂ​ഡ​ൽ​ഹി (True News, Dec23,2019):  ഝാർഖണ്ഡിൽ ജെ.എം.എം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായേക്കും. ഇതുസംബന്ധിച്ച് സഖ്യകക്ഷിയായ കോൺഗ്രസ് നിർദേശം വെച്ചതായാണ് വിവരം. തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ജെ.എം.എം (ഝാർഖണ്ഡ് മുക്തി മോർച്ച). കോൺഗ്രസ്-ജെ.എം.എം-ആർ.ജെ.ഡി മുന്നണി 46 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത് 

കേവല ഭൂരിപക്ഷത്തിന് 41 സീറ്റാണ് വേണ്ടത്. ബി.ജെ.പി 25 സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.മുഖ്യമന്ത്രി രഘുബർ ദാസ് ജംഷഡ്പുർ ഈസ്റ്റിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി 

പ്രതിപക്ഷ സഖ്യത്തിൻെറ മുഖ്യമന്ത്രി സ്ഥാനാർഥിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറൻ തന്നെ അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തൽ. ദുംകയിലും ബർഹാത്തിലും മത്സരിച്ച സോറൻ രണ്ടിടത്തും വിജയം കണ്ടു.ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. ഗവർണർ ദ്രൗപതി മർമു സർക്കാറുണ്ടാക്കാൻ തങ്ങളെ ആദ്യം ക്ഷണിക്കണമെന്ന് കോൺഗ്രസ്-ജെ.എം.എം സഖ്യം ആവശ്യപ്പെട്ടു.ദ്രൗപതി മർമു സർക്കാറുണ്ടാക്കാൻ തങ്ങളെ ആദ്യം ക്ഷണിക്കണമെന്ന് കോൺഗ്രസ്-ജെ.എം.എം സഖ്യം ആവശ്യപ്പെട്ടു. 

കഴിഞ്ഞ വർഷം കോൺഗ്രസിനോട് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബി.ജെ.പി തോൽവിയറിഞ്ഞിരുന്നു. ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയം നേടി കേന്ദ്രഭരണം നിൽനിർത്തി. എന്നാൽ അധികാരം പങ്കിടുന്നതിൽ സഖ്യകക്ഷിയായ ശിവസേനയുമായി അകന്നത് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുത്തി.

No comments