JHL

JHL

കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം; എം കെ മുനീറും പി കെ ഫിറോസും അറസ്റ്റില്‍

കോഴിക്കോട്(True News 23 December 2019): പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എം കെ മുനീര്‍, പി കെ ഫിറോസ്  ഉള്‍പ്പടെയുള്ള 100 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്തോടെ പൊലീസ് ആദ്യം എം കെ മുനീര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രക്ഷോഭം കടുപ്പിച്ചത്തോടെയാണ് കൂടുതൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് തീരുമാനിച്ചത്. ഇതോടെയാണ് പി കെ ഫിറോസിന്‍റെ നേതൃത്വത്തില്‍ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് പ്രവത്തകരെ അറസ്റ്റ് ചെയ്തത്.

No comments