JHL

JHL

പൗരത്വ നിയമ ഭേദഗതി; യൂത്ത് ലീഗ് ഉപരോധത്തില്‍ പ്രതിഷേധമിരമ്പി; എം.എല്‍.എ. അടക്കം നൂറോളം പേരെ അറസ്റ്റ് ചെയ്തുനീക്കി

കാസര്‍കോട്‌(True News 24 December 2019): ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മുസ്ലീംയൂത്ത്‌ ലീഗ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്‌ ഹെഡ്‌പോസ്റ്റോഫീസ്‌ ഉപരോധിച്ചു. സമരത്തില്‍ പങ്കെടുത്ത നേതാക്കളടക്കമുള്ളവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ എന്നിവരും യൂത്ത് ലീഗ് ജില്ലാ നേതാക്കളുമടക്കം നൂറോളം പേരെയാണ് കസ്റ്റഡിയില്‍ എടുത്ത് രണ്ടു ബസുകളിലായി കാസര്‍കോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെ ആറുമണിക്കാണ്‌ ഉപരോധം ആരംഭിച്ചത്‌. ഉപരോധ സമരം മുസ്ലിം ലീഗ് ജില്ലാ ആക്ടിങ്ങ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാഷിം കടവത്ത്, സഹീര്‍ ആസിഫ്, യൂസഫ് ഉളുവാര്‍, എം.എ. നജീബ്, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്ട്‌ള, അസീസ് കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments