JHL

JHL

പൗരത്വബില്ലിനെതിരേ ജില്ലയിലെ വിവിധ കോളേജ് യൂണിയനുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ചങ്ങല തീർത്തു


കാസർകോട്(True News 19 December 2019): പൗരത്വഭേദഗതി ബില്ലിനെതിരേ ‘ഇന്ത്യ മതരാഷ്ട്രമല്ല, ഭരണഘടന സംരക്ഷണത്തിനായ്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജില്ലയിലെ വിവിധ കോളേജ് യൂണിയനുകളുടെ നേതൃത്വത്തിൽ വിദ്യാർഥിച്ചങ്ങല സംഘടിച്ചു.
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ കുഞ്ചത്തൂർവരെ ലോങ് മാർച്ചും തുടർന്ന് കുഞ്ചത്തൂരിൽ വിദ്യാർഥിച്ചങ്ങലയും സംഘടിപ്പിച്ചു. ജിതിൽ ഇല്ലിയാസ്, ആരോമൽ എന്നിവർ നേത്യത്വംകൊടുത്തു.
സെയ്‌ന്റ് പയസ്സിൽ യൂണിയന്റ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർഥിച്ചങ്ങലയ്ക്ക് ശില്പ കോടോം, അശ്വിൻ, അസ്‌ന എന്നിവർ നേതൃത്വംനൽകി. എസ്.എൻ.ഡി.പി. കാലിച്ചാനടുക്കം യൂണിയൻ സംഘടിപ്പിച്ച വിദ്യാർഥിച്ചങ്ങലയ്ക്ക് കീർത്തന, കാവ്യ എന്നിവർ നേതൃത്വംനൽകി.
ഗവ. കോളേജ് ഉദുമയിൽ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ചങ്ങലയ്ക്ക് റോഷിൻ, സജിൻ, ഭാവന എന്നിവർ നേതൃത്വംനൽകി.
കാഞ്ഞങ്ങാട് എസ്.എൻ. പോളി ടെക്‌നിക്കിൽ യൂണിയൻ നടത്തിയ വിദ്യാർഥിച്ചങ്ങലയ്ക്ക് ആദർശ്, വിഷ്ണു, നിധിന എന്നിവർ നേതൃത്വം നൽകി.
പാലാത്തടം കാമ്പസിൽ സംഘടിപ്പിച്ച വിദ്യാർഥിച്ചങ്ങലയ്ക്ക് അനൂപ് ചന്ദ്രൻ, സച്ചിൻ വി., വിഷ്ണു വിജയൻ, ശ്രീരൻജ് എന്നിവർ നേതൃത്വംനൽകി.
മടിക്കൈ ഐ.ടി.ഐ.യിൽ ആതിര, അബിൻ എന്നിവർ നേതൃത്വംനൽകി.
പടന്നക്കാട് കാർഷിക കോളേജ് യൂണിയൻ നടത്തിയ വിദ്യാർഥിച്ചങ്ങലയ്ക്ക് കെ.എ.യു.ഇ.എ. സെക്രട്ടറി സതീശൻ, അമൃത് ഹരി എന്നിവർ നേതൃത്വംനൽകി.
കയ്യൂർ ഐ.ടി.ഐ. യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർഥിച്ചങ്ങലയ്ക്ക് എം.വിപിൻദാസ്, അർജുൻ പ്ലാച്ചിക്കര, ശരത്ത് ചന്ദ്രൻ എന്നിവർ നേതൃത്വംനൽകി. ചീമേനി എൻജിനീയറിങ് കോളേജ് യൂണിയൻ സംഘടിപ്പിച്ച വിദ്യാർഥിച്ചങ്ങലയ്ക്ക് യദു, സിബിൻ, മയൂഖ് എന്നിവർ നേത്യത്വംകൊടുത്തു.
ഐ.എച്ച്.ആർ.ഡി. പള്ളിപ്പാറയിൽ സംഘടിപ്പിച്ച ചങ്ങലയ്ക്ക് വിഷ്ണു ലെജിൻ, ജിൽന എന്നിവർ നേതൃത്വംകൊടുത്തു.
കാസർകോട് ഐ.ടി.ഐ.യിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ചങ്ങലയ്ക്ക് മുനീർ, റോബർട്ട് എന്നിവർ നേതൃത്വംനൽകി.
സ്കൂൾ യൂണിയന്റെ നേത്യത്വത്തിൽ ഇരിയണ്ണി, കടകം സ്കൂളുകളിൽ വിദ്യാർഥിച്ചങ്ങല സംഘടിപ്പിച്ചു. കുമ്പള ഐ.എച്ച്‌.ആർ.ഡി.യിൽ നടന്ന ചങ്ങലയ്ക്ക് അഞ്ജലി, ഹക്കീം എന്നിവർ നേതൃത്വംനൽകി. ബാഡൂർ ഐ.ടി.ഐ.യിൽ അസ്‌ലഹ് നേതൃത്വംനൽകി. പെർള നളന്ദയിൽ രൂപേഷ്, സ്വാതി എന്നിവർ നേതൃത്വംനൽകി.

No comments