JHL

JHL

സന്നദ്ധ സംഘടനകൾ സമൂഹത്തിന് കൈത്താങ്ങായി പ്രവർത്തിക്കണം. --ശമീം തങ്ങൾ കുമ്പോൽ


മൊഗ്രാൽ(True News 21 December 2019): സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിലാണ് നന്മയെന്നും, ഈ രംഗത്ത്  സന്നദ്ധ സംഘടനകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും സയ്യിദ് ശമീം  തങ്ങൾ കുമ്പോൽ  അഭിപ്രായപ്പെട്ടു. മൊഗ്രാൽ സാധു സഹായ സംരക്ഷണ സമിതിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.

 അനാഥ, സാധു പെൺകുട്ടികൾക്ക് വിവാഹത്തിന് സഹായധനം, കിടപ്പു  രോഗികൾക്ക് ചികിത്സാസഹായം തുടങ്ങി കഴിഞ്ഞ അഞ്ചുവർഷമായി ഒട്ടേറെ  സഹായ പ്രവർത്തനങ്ങളാണ് സംഘടന നടപ്പിലാക്കിവരുന്നത്. സമൂഹത്തിന് കൈ താങ്ങാവാൻ  നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകയാണെന്ന് ഷമീം തങ്ങൾ പറഞ്ഞു.

 ചടങ്ങിൽ എം ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു. റഫീഖ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. അഡ്വ: സക്കീർ അഹമ്മദ്, കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അംഗം ബി എൻ  മുഹമ്മദലി,എൻ പി മുഹമ്മദ് ഉസ്താദ്,ബി എൻ അബ്ദുള്ള, എം എം റഹ്മാൻ, മാമു, റസാഖ് സാഹിബ്‌, അഷ്റഫ് നാ ങ്കി, സൈനുദ്ദീൻ എസ് എം, എൻ പി അബൂബക്കർ, ലത്തീഫ്  മുംബൈ, അബ്ബാസ് നാങ്കി, അബ്ദു-സീതി, അസീസ് ഓട്ടോ, അബ്ദുല്ല -ഉമ്മർ, ഷാഫി ബിഗ്‌നാങ്കി, അബ്ദുള്ള, എം എ മൂസ എന്നിവർ സംബന്ധിച്ചു. അഷ്റഫ് എം  എ കെ  സ്വാഗതം പറഞ്ഞു.

No comments