JHL

JHL

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ സൂചനകളിൽ ജെഎംഎം - കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റം


ന്യൂഡൽഹി  (True News, Dec23,2019): ജാർഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ജെ എം എം നേത്രൃത്വത്തിലുള്ള മഹാസഖ്യം ലീഡ് ചെയ്യുന്നു. അവസാന വിവരം ലാഭക്കുമ്പോൾ മഹാസഖ്യം 42 സീറ്റിലും ബിജെപി 20 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. മറ്റുള്ളവർ എട്ടു സീറ്റിലും ലീഡ് ചെയ്യുന്നു.രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത് . 81 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്. 2014-ല്‍ ബിജെപി 35 സീറ്റുകളും സഖ്യകക്ഷിയായ എ.ജെ.എസ്.യു 17 സീറ്റുകളുമായിട്ടാണ് അധികാരത്തിലേറിയത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 16 വരെയായി അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. 65.17 ശതമാനമാണ് പോളിങ്. ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ മുന്‍തൂക്കം ഈ മുന്നണിക്കാണ്. ജെ.എം.എം 43 സീറ്റുകളിലും കോണ്‍ഗ്രസ് 31 ഉം ആര്‍ജെഡി ഏഴ് സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. 

No comments