JHL

JHL

കുമ്പളയിൽ ട്രാൻസ്‌ഫോർമർ ഓയിൽ മോഷണം വീണ്ടും ; മൊഗ്രാലിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഓയിൽ കാലിയാക്കി

കുമ്പള(True News 23 December 2019): മൊഗ്രാലിൽ കെ എസ് ഇ ബിയുടെ ട്രാൻസ്ഫോർമറിൽ നിന്ന് ഓയിൽ മോഷണം. ഞായറാഴ്ച ഒരു മണിയോടെയാണ് മോഷണവിവരം അറിവായത്.  165 ലിറ്റർ ഓയിലാണ് മോഷ്ടിക്കപ്പെട്ടത്. 16,500 രൂപയുടെ നഷ്ടം കണക്കാക്കുകുന്നു. പ്രദേശത്ത് സമാന രീതിയിൽ നാലു തവണ ഓയിൽ മോഷണം നടന്നിരുന്നു. ആറു മാസം മുമ്പ് പെർവാഡ് ട്രാൻസ്ഫോർമറിൽ നിന്നും ഓയിൽ കവർന്നിരുന്നു.
    ബേക്കൽ ചിത്താരിയിലും 4 ദിവസം മുമ്പ് സമാന സംഭവം റിപോർട്ട് ചെയ്തിട്ടുണ്ട്. വാൾവിന്റെ നട്ട് അഴിച്ചെടുത്താണ് മോഷണം നടത്തുന്നത്. കുമ്പള സെക്ഷൻ കെ എസ് ഇ ബി സബ് എഞ്ചിനീയർ
വിജയകൃഷ്ണൻ ടി വി യുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. മോഷണം ആവർത്തിക്കുമ്പോഴും ഇത് വരെ ആരെയും പിടികൂടാനായിട്ടില്ല. ചികിത്സക്ക് വേണ്ടിയാണ് ട്രാൻസ്‌ഫോർമർ എണ്ണ മോഷ്ടിക്കുന്നതെന്നാണ് പറയപ്പെടുന്നത്. 

No comments