JHL

JHL

മൊഗ്രാലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 15 ന് ഞായറാഴ്ച.

 മൊഗ്രാലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 15 ന് ഞായറാഴ്ച നടക്കും.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മൊഗ്രാൽവൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. വിവിധ രോഗങ്ങൾക്കുള്ള ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയും  അത്യാവശ്യ സൗജന്യ മരുന്നുകളും  ക്യാമ്പിൽ സംബന്ധിക്കുന്ന വർക്ക് ലഭ്യമാക്കുമെന്ന് ഫ്രണ്ട്‌സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

 ക്യാമ്പിൽ അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ പ്രസാദ്മേനോൻ, സ്ത്രീ രോഗ വിദഗ്ധ ഉഷ മേനോൻ,  ഇ എൻ ടി വിഭാഗം ഡോക്ടർ വിപിൻ സേതു  മാധവൻ, ശിശു  രോഗവിദഗ്ധൻ സനദ് സൈഫു, ജനറൽ വിഭാഗം ഡോക്ടർ മാത്യു എബ്രഹാം തുടങ്ങിയവർ ക്യാമ്പിൽ സംബന്ധിക്കും

 ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യുന്നതിനായി 8848906526,7356582820ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

No comments