JHL

JHL

കർഫ്യു ; മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ കാസറഗോട്ടെത്തിച്ചു

മംഗളൂരു(True News 21 December 2019):  പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷം രൂക്ഷമായ മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ ശനിയാഴ്ച വൈകിട്ട് കാസര്ഗോട്ടെത്തിച്ചു. . കര്‍ഫ്യൂ കാരണം മംഗളൂരുവില്‍ മലയാളികളായ നിരവധി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ബസില്‍ നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതോടെ പ്രശ്‌നത്തിന് പരിഹാരമായി.
റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടലിനെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊലീസ് സഹായത്തോടെ മംഗളൂരുവില്‍ എത്തുകയും അവിടെനിന്ന് വിദ്യാര്‍ഥികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കാസര്‍കോട്ടേക്ക് എത്തിക്കുകയുമായിരുന്നു. ശനിയാഴ്ച്ച വൈകിട്ട് പുതിയ ബസ്സ്റ്റാന്റില്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു എന്നിവര്‍ എത്തിയിരുന്നു. മധുരം നല്‍കിയാണ് മന്ത്രി വിദ്യാര്‍ഥികളെ വരവേറ്റത്.മംഗളൂരു സംഘര്‍ഷത്തിന് അയവുവന്ന് തുടങ്ങിയതോടെ ശനിയാഴ്ച വൈകിട്ട് മുതല്‍ കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഞായറാഴ്ച അര്‍ധരാത്രിയോടെ കര്‍ഫ്യൂ അവസാനിക്കും. കര്‍ഫ്യൂവിലെ ഇളവുകള്‍ ഞായറാഴ്ചയുമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.



No comments