JHL

JHL

മംഗളൂരുവിൽ ബാങ്കിന് മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ വിൻഡോ ഗ്ലാസ് തകർത്തു പതിനഞ്ചു ലക്ഷം കവർന്നു

മംഗളൂരു(True News, Dec 13,2019): മംഗളൂരു നഗരത്തിനു സമീപം ബാങ്കിന് മുന്നിൽ കാർ പാർക്ക് ചെയ്തു ഉടമ ബാങ്കിൽ പോയ നേരം കാറിന്റെ ജനൽ ഗ്ലാസ് തകർത്തു പതിനഞ്ചു ലക്ഷം രൂപ കവർന്നു.മംഗളൂരു  ലേഡി ഹിൽസിലെ സൗത്ത്  ഇന്ത്യൻ ബാങ്കിന്റെ ചിലിമ്പി  ശാഖക്ക് മുൻവശമാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഉടമ കാർ പാർക്ക്‌ ചെയ്തു ഇടപാടിനായി ബാങ്കിനകത്തുപോയ സമയത്താണ് കവർച്ച നടന്നത്.പകൽ സമയത്ത് ചെറിയ സമയത്തിനുള്ളിൽ നടന്ന വാൻ മോഷണം നാട്ടുകാർക്കിടയിൽ അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്. 
രാവിലെ കാറിലെത്തിയ സ്ത്രീ മകളുടെ  വിവാഹത്തിനായി   കരുതിയ   ഇരുപതു ലക്ഷം രൂപയിൽ നിന്നും അഞ്ചുലക്ഷം എടുത്ത് ബാക്കി പതിനഞ്ചു ലക്ഷം കാറിൽ തന്നെ വെക്കുകയും വെക്കുകയും മറ്റൊരു പതിനഞ്ചു ലക്ഷം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും പിൻവലിക്കാനായി പോയതായിരുന്നു.അര മണിക്കൂറിനു ശേഷം  വന്നപ്പോൾ  കാറിന്റെ ജനൽ തകർത്ത നിലയിലായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോളാണ് പതിനഞ്ചു ലക്ഷം രൂപ നഷ്ട്ടപ്പെട്ടതറിയുന്നത്. വിവാഹ ആവശ്യത്തിന് സ്വർണം വാങ്ങാനായിരുന്നു ഇവർ നഗരത്തിലെത്തിയാൽ. ബന്ധുക്കളിൽ നിന്നും കടമായി വാങ്ങിയതാണ് കാറിലിയുണ്ടായിരുന്ന തുക.  
രണ്ടുപേർ ബൈക്കിൽ ഈ സമയം കാറിനു സമീപം വരികയും ഗ്ലാസ് തുറന്നു ബാഗിൽ നിന്നും ഒരു സഞ്ചി എടുത്തുകൊണ്ടു സ്ഥലം വിടുന്നത്  കണ്ടതായി സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. ഇതിൽ ഒരാൾ ഹെൽമെറ്റ് ധരിക്കാതെയാണത്രെ വന്നത്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടിവി ദൃശ്യങ്ങൾ പരിശിധിക്കുമെന്നും മോഷ്ട്ടാക്കളെ ഉടൻ പിടികൂടുമെന്നും പോലീസ് .അറിയിച്ചു 

No comments