JHL

JHL

പേരാൽ അംഗനവാടിയിൽ നവജാത ശിശുക്ഷേമ മെഡിക്കൽ ക്യാമ്പ് നടത്തി.



കുമ്പള: (True News, Dec 20,2019):കാസറഗോഡ് ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പേരാൽ അംഗനവാടിയിൽ നവജാത ശിശുക്കളിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനും സൗജന്യ ചികിത്സ നൽകുന്നതിനായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പിലും ബോധവത്ക്കരണ പരിപാടിയിലും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.40കുട്ടികളെ പരിശോധിച്ചതിൽ  കണ്ടെത്തിയ ഒരു കുട്ടിയെ ഹൃദയാരോഗ്യ വിദഗ്ദ പരിശോധനക്കായ് നിർദേശിച്ചു. ഡോ.ഫാബിനാ കുട്ടികളെ പരിശോധിച്ചു. 

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി ആരോഗ്യ ബോധവത്കരണം നടത്തി ജെ.പി.എച് എൻ സബീന,RBSK നഴ്സുമാരായ ഭാഗീരതി,രേഖ,രുഗ്മാവതി.ആശവർക്കർ പൂർണ്ണിമ, അംഗൻവാടി വർക്കർ സുചിത്ര, ഭാരതി ,നാരായണൻ എന്നിവർ നേതൃത്വം നൽകി.

No comments