JHL

JHL

പൗരത്വ ബില്ലിനെതിരെ മൊഗ്രാലിൽ പടുകൂറ്റൻ റാലി

കുമ്പള(True News 19 December 2019): രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ഭീതിയുടെയും ആശങ്കരയുടെയും മുൾമുനയിൽ നിർത്തിയ കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ മൊഗ്രാൽ സംയുക്ത ജമാഅത്തുകളുടെ നേതൃത്വത്തിൽ പടുകൂറ്റൻ റാലി.      വെള്ളിയാഴ്ച വൈകുന്നേരം നാലര മണിയോടെ കൊപ്പളം വലിയ ജുമാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ദേശീയ പാതയിലൂടെ പെർവാഡ് വരെ സഞ്ചരിച്ച് തിരിച്ച് മൊഗ്രാൽ ടൗണിൽ സമാപിച്ചു. മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖത്തീബ് മുജീബുറഹ്മാൻ നിസാമി, അൻവറലി ഹുദവി, സമീർ വാഫി, സലാം വാഷി, അഷ്റഫ് ഫൈസി ദേലംപാടി, അബ്ദുൽ ലത്തീഫ് സഖാഫി, യുകെ എം കുട്ടി മൗലവി, രിയാസ് അശ്ശാഫി, അബ്ദുൽ ഗഫൂർ ഹനീഫി, സമസ്തയുടെയും മറ്റു മുസ്ലിം, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ നേതൃത്വം നൽകി.


No comments