JHL

JHL

ഇരുമ്പുദണ്ഡ് തലയിൽ വീണു കാസറഗോഡ് സ്വദേശി ഔറംഗാബാദിൽ മരണപ്പെട്ടു


മംഗളൂരു  (True News, Dec 10, 2019):ഇരുമ്പുദണ്ഢ് തലയിൽ വീണു കാസറഗോഡ് സ്വദേശി ഔറംഗാബാദിൽ മരണപ്പെട്ടു ബദിയടുക്ക നീർച്ചാലിനു സമീപം .മീൻച്ചിനടുക്ക സ്വദേശി ചൈതന്യ കൃഷ്ണ (24) ആണ് മരിച്ചത്.മഹാരാഷ്ട്ര ഔറംഗബാദിൽ ഒരു  സ്വകാര്യ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി ഓഫീസറായി ജോലിനോക്കിവരികയായിരുന്ന ചൈതന്യ ഡിസംബർ ഏഴിന്    കമ്പനി കെട്ടിടത്തിന്  മുന്നിൽ നിക്കുകയായിരുന്നപ്പോൾ  തലയിൽ മൂന്നാം നിലയിൽ നിന്നും ഒരു ഇരുമ്പ് ദണ്ഡ് വന്നു വീഴുകയായിരുന്നു.ഗുരുതരമായിപരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.മൃതദേഹം ബുധനാഴ്ചയോടെ സ്വദേശത്തു കൊണ്ടുവരും.
അവിവാഹിതനായ ചൈതന്യ കൃഷ്ണ പുത്തൂർ വിവേകാനന്ദ പൊളി ടെക്നിക്കിലെ പൂർവ വിദ്യാർത്ഥിയാണ്.


No comments